ചലച്ചിത്രം

ദശമൂലം ദാമുവിന്റെ സിനിമ വരുമോ? മറുപടിയുമായി സുരാജ് വെഞ്ഞാറമൂട്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ രം​ഗത്തിലൂടെ ശ്രദ്ധേയനായ താരം ഇപ്പോൾ നായകനായാണ് തിളങ്ങുന്നത്. എന്നാൽ സുരാജിന്റെ ഏറ്റവും ഇഷ്ട കഥാപാത്രം ഏതാണ് എന്ന ചോദ്യം വന്നാൽ പലരും പറയുക ദശമൂലം ദാമു എന്നായിരിക്കും. സോഷ്യൽ മീഡിയയിലെ രാജാവാണ് ദശമൂലം ദാമു. 

ഈ കഥാപാത്രത്തോടുള്ള മലയാളികളുടെ ഇഷ്ടം കണ്ട് ദാമുവിനെ നായകനാക്കി സിനിമയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രത്തേക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ചിത്രത്തേക്കുറിച്ചുള്ള സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. എന്തായാലും ഈ സിനിമ സംഭവിക്കും എന്നാണ് സുരാജ് പറഞ്ഞത്. 

രതീഷ് ബാലകൃഷ്‍ണ പൊതുവാളാണ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. രതീഷ് ഈ ചിത്രത്തെ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും അതുകൊണ്ട് താനും ചിത്രത്തിലുണ്ടാകും എന്നുമാണ് സുരാജ് പറഞ്ഞത്. മമ്മൂട്ടി നായകനായി എത്തിയ ചട്ടിമ്പിനാട് എന്ന ചിത്രത്തിലെ കഥാപാത്രമാണ് ദശമൂലം ദാമു. ചിത്രം റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ദാമുവിന്റെ ഫാൻ പവർ വർധിച്ചുകൊണ്ടിരിക്കുകയാണ്. 

സുരാജ് വെഞ്ഞാറമൂടിനെ നായകനായി എത്തിയ 'മദനോത്സവം' മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വിഷു റിലീസ് ചിത്രങ്ങളിൽ വച്ചേറ്റവും മികച്ച അഭിപ്രായം നേടിയ 'മദനോത്സവം' ഒരു ക്ലീൻ ഫാമിലി എന്റർടെയ്‍നറാണ്. അജിത് വിനായക ഫിലിംസാണ് നിർമാണം. നവാഗതനായ സുധീഷ് മോഹൻ സംവിധാനം ചെയ്‍തിരിക്കുന്നു. രതീഷ് ബാലകൃഷ്‍ണ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്