ചലച്ചിത്രം

'മകള്‍ ജനിച്ചത് ഹൃദയത്തില്‍ രണ്ട് സുഷിരങ്ങളോടെ, മൂന്നാം മാസത്തില്‍ ശസ്ത്രക്രിയ': വിഡിയോയുമായി ബിപാഷ ബസു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് ബിപാഷ ബസു. ഇപ്പോഴും താരത്തിന് ആരാധകര്‍ ഏറെയാണ്. നടന്‍ കരണ്‍ സിങ് ഗ്രോവറെ വിവാഹം ചെയ്ത താരത്തിന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് മകള്‍ പിറന്നത്. ഇപ്പോള്‍ മകളുടെ ആരോഗ്യത്തെക്കുറിച്ച് താരം പറഞ്ഞ വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്. 

ഹൃദയത്തില്‍ രണ്ട് സുഷികങ്ങളുമായാണ് മകള്‍ ദേവി പിറന്നത് എന്നാണ് ബിപാഷ പറഞ്ഞത്. മൂന്ന് പ്രായമുള്ളപ്പോള്‍ മകള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും താരം വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാം ലൈവിലൂടെ എത്തിയാണ് താരം കടന്നുപോയ പ്രതിസന്ധി ഘട്ടത്തേക്കുറിച്ച് തുറന്നു പറഞ്ഞത്. 

സാധാരണ മതാപിതാക്കളില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഞങ്ങളുടെ യാത്ര. ഇപ്പോള്‍ എന്റെ മുഖത്തുള്ള ചിരിയേക്കാള്‍ ഏറെ പ്രയാസമായത്. മറ്റൊരു അമ്മയ്ക്കും ഇത് സംഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മകള്‍ ഹൃദയത്തില്‍ സുഷിരവുമായാണ് ജനിച്ചിരിക്കുന്നതെന്നും അവളെ പ്രസവിച്ച് മൂന്നാം ദിവസമാണ് ഞാന്‍ അറിയുന്നത്. ഇത് ആരോടും പങ്കുവയ്ക്കരുത് എന്ന് കരുതിയതാണ്. പക്ഷേ ഒരുപാട് അമ്മമാരാണ് എന്നെ ഈ പ്രതിസന്ധിയില്‍ സഹായിച്ചത്.- ബിപാഷ പറഞ്ഞു. 

മകള്‍ക്ക് വെന്‍ട്രികുലര്‍ സെപ്റ്റല്‍ ഡിഫക്റ്റാണെന്ന് (വിഎസ്ഡി) കണ്ടെത്തി. അതെന്താണെന്ന് തങ്ങള്‍ക്ക് ആദ്യം മനസിലായില്ല. ഇതേക്കുറിച്ച് കുടുംബത്തോടുപോലും പറഞ്ഞില്ലെന്നും ബിപാഷ ബസു പറയുന്നു. കുഞ്ഞിന്റെ ഹൃദയത്തിലെ തുളകള്‍ താനെ അടഞ്ഞുപോകുമോ എന്ന് നോക്കി. എന്നാല്‍ വലുതായതുകൊണ്ട് മൂന്നാം മാസത്തില്‍ ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കരണ്‍ അതിന് റെഡിയായിരുന്നില്ല. 40 ദിവസവും 40 രാത്രിയും താന്‍ ഉറങ്ങിയിട്ടില്ലെന്നും താരം പറഞ്ഞു. നിലവില്‍ മകള്‍ ഓകെയാണെന്നും ബിപാഷ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

നിരവധി ക്രിമിനൽ, ലഹരി മരുന്ന് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഐജി പി വിജയന് സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍ സ്ഥാനം

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം