ചലച്ചിത്രം

തമന്നയ്ക്ക് നേരെ ചാടി എത്തി ആരാധകൻ, കയ്യിൽ പിടിച്ചു: സംഭവം കൊല്ലത്ത് ഉദ്ഘാടനത്തിന് എത്തിയപ്പോൾ: വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് നടി തമന്ന. ഇപ്പോൾ മലയാളത്തിലേക്കും ചുവടുവെക്കാനുള്ള തയാറെടുപ്പിലാണ് താരം. കഴിഞ്ഞ ദിവസം തമന്ന കൊല്ലത്ത് കട ഉദ്ഘാടനത്തിനായി എത്തിയിരുന്നു. അതിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

പ്രിയതാരത്തെ കാണാനായി നിരവധി ആരാധകരാണ് എത്തിയിരുന്നു. തമന്ന നടന്നുപോകുന്നതിനിടെ ഒരു ആരാധകൻ ബാരിക്കേട് ചാടിക്കടന്ന് എത്തി താരത്തിന്റെ കൈയിൽ പിടിക്കുകയായിരുന്നു. ആരാധകന്റെ അപ്രതീക്ഷിത നീക്കത്തിൽ താരം ഞെട്ടി. എന്നാൽ പിന്നീടുള്ള താരത്തിന്റെ പേരുമാറ്റം സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. 

നടിയുടെ അനുവാദമില്ലാെത കയ്യിൽ പിടിച്ച യുവാവിനെ അവിടെയുണ്ടായിരുന്ന ബൗൺസർമാർ പെട്ടന്നു തന്നെ തള്ളി നീക്കി. അതിനിടെ തനിക്ക് ഫോട്ടോ എടുക്കണം എന്ന ആ​ഗ്രഹം ആരാധകൻ പ്രകടിപ്പിച്ചു. ഇതോടെ താരം ആരാധകനൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. തമന്നയുടെ ആരാധകനോടുള്ള പെരുമാറ്റം വലിയ രീതിയിലാണ് പ്രശംസിക്കപ്പെടുന്നത്. എന്നാൽ യുവാവിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. അനുവാദമില്ലാതെ കയ്യിൽ പിടിക്കുന്നത് തെറ്റാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു എന്നുമാണ് കമന്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി