ചലച്ചിത്രം

"അത്ര സഭ്യമല്ലാത്ത വസ്ത്രധാരണത്തോടെ പ്രചരിക്കുന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ല": മീനാക്ഷി

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ചിത്രത്തിനെതിരെ നടി മീനാക്ഷി അനൂപ്. അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് മീനാക്ഷിയുടെ ഫേയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ഇതൊരു ആർട്ടിഫിഷൽ ഇന്റലിജൻസ് സൃഷ്ടിയാണെന്നാണ് കരുതുന്നതെന്നും വേണ്ട നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. 

"ഏത് തരം വസ്ത്രം ധരിക്കണം, എന്ത് തരം റോളുകൾ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങൾ ഈ രംഗത്ത് നിലകൊള്ളുന്നത്. അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികൾ ഞങ്ങൾ കൈക്കൊണ്ടു കഴിഞ്ഞു. വേണ്ട ഗൗരവത്തിൽ തന്നെ നമ്മുടെ സൈബർ പോലീസും കാര്യങ്ങൾ കണക്കിലെടുത്തിട്ടുണ്ട്", കുറിപ്പിൽ പറഞ്ഞു. 

മീനാക്ഷിയുടെ ഫേയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ്

മീനാക്ഷിയുടേത് എന്ന രീതിയിൽ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രവുമായി  ഞങ്ങൾക്ക് യാതൊരു വിധ ബന്ധവുമില്ല... ഇത് ഒരു എഐ (ആർട്ടിഫിഷൽ ഇന്റലിജൻസ്) സൃഷ്ടിയാണ് എന്ന് കരുതുന്നു...മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകൾ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങൾ ഈ രംഗത്ത് നിലകൊള്ളുന്നത് ... അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികൾ ഞങ്ങൾ കൈക്കൊണ്ടു കഴിഞ്ഞു... വേണ്ട ഗൗരവത്തിൽ തന്നെ നമ്മുടെ സൈബർ പോലീസും കാര്യങ്ങൾ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങൾ ഈ രീതിയിൽ കൈകാര്യം ചെയ്താൽ ഒരു പക്ഷെ അവർ ക്ഷമിച്ചേക്കാം... എന്നതിനാൽ നിയമ പ്രശ്നങ്ങൾ ഒഴിവാകാൻ തരമുണ്ട്... അതല്ലേ ഇത്തരം ചിത്രങ്ങളുടെ  ശില്പികൾക്കും പ്രചാരകർക്കും നല്ലത് ) 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്