ചലച്ചിത്രം

'ആ കണ്ണുകളിലൂടെയാണ് രത്നവേലിനെ ഞാൻ സൃഷ്‌ടിച്ചത്'; ഫഹദിന് പിറന്നാൾ ആശംസിച്ച് മാരി സെൽവരാജ്

സമകാലിക മലയാളം ഡെസ്ക്

ടൻ ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ മാരി സെൽവരാജ്. ഫഹദിന്റെ രണ്ട് കണ്ണുകളും തനിക്ക് വളരെ ഇഷ്‌ടമാണ്. ആ കണ്ണുകളിലൂടെയാണ് മാമന്നനിലെ രത്നവേലിനെ സൃഷ്‌ടിച്ചതെന്നും മാരി സെൽവരാജ് ട്വിറ്ററിലൂടെ ഫഹദിന് ആശംസകൾ നേർന്നു കൊണ്ട് പറഞ്ഞു. 

''നിങ്ങളുടെ രണ്ട് കണ്ണുകളും എനിക്ക് വളരെ ഇഷ്ടമാണ്. ആ രണ്ട് കണ്ണുകൾ കൊണ്ടാണ് ഞാൻ എന്റെ രത്‌നവേൽ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ഒരു കണ്ണിൽ തലമുറകളായി പഠിപ്പിച്ച ജീവിത രീതി ശരിയാണെന്ന വിശ്വാസം സൂക്ഷിക്കാനാണ് ഞാൻ പറഞ്ഞത്. മറു കണ്ണിൽ പുതിയ തലമുറയിൽ പൊട്ടിമുളച്ച ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള ആക്രമണാത്മക ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും വേണമെന്നും.

താങ്കൾ സിനിമയിലുടനീളം രണ്ട് കണ്ണുകളിലും രണ്ട് വിപരീത ജീവിതങ്ങളുമായി ഒരേ വഴിയിലൂടെ സഞ്ചരിച്ചു. അവസാനം ഞാൻ രണ്ടു കണ്ണുകളും അടയ്ക്കാൻ പറഞ്ഞു. എന്തിനെന്ന് ചോദിക്കാതെ പോലും നിങ്ങൾ അത് ചെയ്‌തു. ആ നെഞ്ചിൽ ഡോ. അംബേദ്കറുടെ ശബ്ദം കേട്ടു. ആ നിമിഷം നിങ്ങൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചത് ഞാൻ വളരെ സന്തോഷത്തോടെ ഓർക്കുന്നു. ജന്മദിനാശംസകൾ ഫഹദ് സാർ''- മാരി സെൽവരാജ് കുറിച്ചു.

മാരി സെൽവരാജിന്റെ 'മാമന്നൻ' ആണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം.  മാമന്നനിലെ ഫഹദിന്റെ പ്രകടന മികവിനെ തുടർന്ന്  ഫഹദ് ഫാസിൽ എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി. മലയാളത്തിൽ 'ധൂമം' ആണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പാട്ട്, പുഷ്പ 2 ദ റൂൾ തുടങ്ങിയ സിനിമകളാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന ചിത്രങ്ങൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം