ചലച്ചിത്രം

ടൈറ്റാനിക്കിലെ റോസിന്റെ ഓവർകോട്ട് ലേലത്തിന്; കോടികൾ വില 

സമകാലിക മലയാളം ഡെസ്ക്

ലോക സിനിമ ചരിത്രത്തിൽ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ജെയിംസ് കാമറൂൺ സംവിധാനം ചെയ്‌ത ടൈറ്റാനിക്ക്. ചിത്രത്തിലെ ഓരോ മുഹൂർത്തങ്ങളും ഇന്നും സിനിമപ്രേമികൾ നെഞ്ചോട് ചേർക്കുന്നു. സിനിമയെ പോലെ തന്നെ ചിത്രത്തിൽ നായിക കേറ്റ് ധരിച്ച വസ്ത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. 

ചിത്രത്തിൽ കപ്പൽ മുങ്ങുന്ന സമയത്ത് ജാക്കിനെ രക്ഷിക്കാൻ ഓടി വരുമ്പോൾ നായിക കേറ്റ് ധരിച്ച കറുത്ത എംബ്രോയ്ഡറിയോടു കൂടിയ പിങ്ക് ഓവർകോട്ട് ലേലത്തിന് വെക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. സെപ്റ്റംബർ 13ന് ഓൺലൈനായാണ് ലേലം. 34,000 ഡോളർ (2,820,553 രൂപ) മുതലാണ് ലേലത്തുക ആരംഭിക്കുന്നത്. ഒരു ലക്ഷം ഡോളർ വരെ ലേലത്തുക പോകാമെന്നാണ് കരുതുന്നത്.

ഗോൾഡിൻ എന്ന ഓക്ഷൻ ഹൗസാണ് ഓവർകോട്ട് ലേലത്തിന് വെക്കുന്നത്.  ഡെബോറ ലിൻ സ്‌കോട്ടാണ് കോട്ട് ഡിസൈൻ ചെയ്തത്. ടൈറ്റാനിക്കിലെ വസ്ത്രങ്ങൾക്ക് ലിൻ സ്‌കോട്ടിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കർ പുരസ്‌കാരവും ലഭിച്ചിരുന്നു. ജാക്കിനെ രക്ഷിക്കാൻ റോസ് ഓടുന്നതിനിടെ വസ്ത്രത്തിൽ പലയിടത്തും കറകൾ പറ്റിയിരുന്നു. ആ കറകളോടെയാണ് വസ്ത്രം ലേലത്തിന് വെക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് തുടങ്ങിയോ?, വേണ്ട പ്രധാനപ്പെട്ട രേഖകള്‍

രണ്ട് മാസം മാത്രം ആയുസ്‌ ! പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാര്‍ഡ് സ്ലേമാന്‍ മരണത്തിന് കീഴടങ്ങി

സന്ദേശ്ഖാലിയില്‍ വീണ്ടും സംഘര്‍ഷം, ടിഎംസി നേതാവിനെ വളഞ്ഞിട്ടാക്രമിച്ച് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍-വീഡിയോ

വായ പിളര്‍ന്ന് യുവാവിന്റെ മുഖം ലക്ഷ്യമാക്കി കൂറ്റന്‍ പാമ്പ്, ഒടുവില്‍- വീഡിയോ