ചലച്ചിത്രം

അക്ഷയ് കുമാര്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ, 'ഒഎംജി 2' 100 കോടിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറിന് ആശ്വാസമാവുകയാണ് ഒഎംജി 2 വിന്റെ മുന്നേറ്റം. ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണ്. എന്നാല്‍ സിനിമയുടെ ബജറ്റ് 150 കോടിയാണെന്നും അതിനാല്‍ പരാജയമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാൽ ഇത് പെരുപ്പിച്ച് കാണിച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് വിതരണക്കാർ. പ്രതിഫലം വാങ്ങാതെയാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിച്ചത്. 

ചിത്രത്തിന്റെ വിതരണക്കാരായ 18 സ്റ്റുഡിയോസിന്റെ സിഒഒ അജിത് അന്ധാരെയാണ് ഇത് വ്യക്തമാക്കിയത്. സിനിമയില്‍ അഭിനയിക്കാന്‍ അക്ഷയ് കുമാര്‍ വലിയ പ്രതിഫലം വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് തെറ്റാണ് എന്നാണ് അജിത് അന്ധാരെ പറഞ്ഞത്. ചിത്രത്തിന്റെ നിര്‍മാണവും അക്ഷയ് ആണ് നിര്‍വഹിക്കുന്നത്. നിര്‍മിക്കുന്ന സിനിമകള്‍ക്ക് താരം പ്രതിഫലം വാങ്ങിുന്ന പതിവില്ല. ചിത്രത്തിന്റെ ലാഭവിഹിതമാണ് വാങ്ങാറുള്ളത്. ചിത്രത്തിന്റെ ചെലവ് പെരുപ്പിച്ചാണ് പറഞ്ഞതെന്നും അജിത് വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ 50 കോടി ചെലവിലാണ് ചിത്രം നിര്‍മിച്ചതെന്നും വ്യക്തമാക്കി. 

അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവ ഭഗവാന്റെ സന്ദേശവാഹകന്റെ വേഷത്തിലാണ് അക്ഷയ് പ്രത്യക്ഷപ്പെട്ടത്. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഓഗസ്റ്റ് 11ന് റിലീസിന് എത്തിയ ചിത്രത്തിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ പിന്നീട് ബോക്‌സ് ഓഫിസില്‍ മുന്നേറുകയായിരുന്നു. ഒറ്റ ആഴ്ചയില്‍ 84.72 കോടി നേടാന്‍ ചിത്രത്തിനായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ