ചലച്ചിത്രം

ഭാര്യയെ കെട്ടിപ്പിടിച്ച് ഉമ്മ;  ദേശീയ പുരസ്‌കാരനേട്ടത്തില്‍ അല്ലുവിന്റെ ആഹ്ലാദം; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്‌: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയതിന് പിന്നാലെ അല്ലു അര്‍ജുന്റെയും കുടുംബത്തിന്റെയും ആഹ്ലാദ പ്രകടനത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. 'പുഷ്പ' സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം അല്ലുവിനെ തേടിയെത്തിയത്. അല്ലുവിന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്‌കാരം കൂടിയാണിത്.

പുഷ്പയുടെ സംവിധായകന്‍ സുകുമാര്‍, അല്ലുവിന്റെ അച്ഛന്‍ അല്ലു അരവിന്ദ്, ഭാര്യ സ്‌നേഹ റെഡ്ഡി, മക്കളായ അയാന്‍, അര്‍ഹ എന്നിവര്‍ ഈ സന്തോഷനിമിഷത്തില്‍ അല്ലുവിനൊപ്പം ഉണ്ടായിരുന്നു.സംവിധായകന്‍ സുകുമാറിനെ ആലിംഗനം ചെയ്താണ് അല്ലു തന്റെ ആഹ്ലാദ പ്രകടനം ആരംഭിച്ചത്. ഭാര്യ സ്‌നേഹ റെഡ്ഡിക്ക് സ്‌നേഹ ചുംബനവും നല്‍കുകയുണ്ടായി.

 
ആന്ധ്രയിലെ ഉള്‍കാടുകളില്‍ നിന്നും ചന്ദനം മുറിച്ച് കടത്തുന്ന പുഷ്പരാജ് എന്ന കാട്ടുകള്ളനായാണ് പുഷ്പയില്‍ അല്ലു എത്തിയത്. മൈത്രി മൂവിമേക്കേര്‍സ് നിര്‍മിച്ച ചിത്രം കോവിഡ് തരംഗത്തിന് ശേഷം വന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു.രശ്മിക മന്ദാന നായികയായ സിനിമയില്‍ ഫഹദ് ഫാസിലായിരുന്നു വില്ലനായി എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ആദ്യം മലേഷ്യയിൽ ഇപ്പോൾ ദേ ജപ്പാനിൽ; ടൊവിനോയുടെ ചിത്രമേറ്റെടുത്ത് ആരാധകർ

ലാലേട്ടന് പിറന്നാള്‍ സമ്മാനം; കിരീടം പാലം ഇനി വിനോദസഞ്ചാര കേന്ദ്രം

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ആഡംബര കാറിടിച്ച് രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്