ചലച്ചിത്രം

അച്ഛനും മകനും ദേശീയ ചലച്ചിത്ര പുരസ്‌കാരം;  കീരവാണി കുടുംബത്തിന് ഇരട്ടിമധുരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 69ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അച്ഛനും മകനും അഭിമാനകരമായ നേട്ടം. മികച്ച പശ്ചാത്തല സംഗീതത്തിന് കീരവാണിയും ഗായകനുള്ള പുരസ്‌കാരം കാലഭൈരവയും നേടി.  രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാരം. കൊമരം ഭീമുഡോ എന്ന ഗാനമാണ് കാലഭൈരവയെ നേട്ടത്തിന് അര്‍ഹനാക്കിയത്. ആര്‍ആര്‍ആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് കീരവാണിയ്ക്ക് മികച്ച ഒറിജിലനല്‍ സോങ് വിഭാഗത്തിലുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.


'പുഷ്പ' സിനിമയിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍. മികച്ച സംവിധായകന്‍ നിഖില്‍ മഹാജന്‍ (മറാഠി ചിത്രം: ഗോദാവരി). മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹനടനുള്ള പുരസ്‌കാരവും കശ്മീര്‍ ഫയല്‍സിലൂടെ പല്ലവി ജോഷി സഹനടിക്കുള്ള പുരസ്‌കാരവും നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം 'മേപ്പടിയാന്‍' ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ സ്വന്തമാക്കി. 

മാധവന്‍ സംവിധായകനും നായകനായുമെത്തിയ 'റോക്കട്രി: ദ് നമ്പി ഇഫക്റ്റ്' ആണ് മികച്ച ചിത്രം. 'ഹോം' സിനിമയിലൂടെ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം നേടി. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം' ആണ്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' സ്വന്തമാക്കി. 

മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം 'ചവിട്ട്' എന്ന മലയാള ചിത്രം സ്വന്തമാക്കി. 'നായാട്ട്' സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീര്‍ നേടി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത 'ആവാസ വ്യൂഹം' നേടി. 'സര്‍ദാര്‍ ഉദ്ദം' ആണ് മികച്ച ഹിന്ദി ചിത്രം. 2021ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനു പരിഗണിച്ചത്. 31 വിഭാഗങ്ങളിലാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ പുരസ്‌കാരം നല്‍കിയത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലും. 24 ഭാഷകളില്‍ നിന്നാണ് 280 സിനിമകളാണ് പരിഗണിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; അറിയേണ്ടതെല്ലാം

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു