ചലച്ചിത്രം

'ഞാൻ വീണുപോകുമ്പോൾ നിങ്ങൾ എന്നെ പിടിച്ചുയർത്തും, മുന്നോട്ട് നയിക്കുന്നത് ഈ സ്നേഹം': ആരാധകരോട് ദുൽഖർ

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു കിം​ഗ് ഓഫ് കൊത്ത. ഓണം റിലീസായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട്  വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. താൻ വീണുപോവുമ്പോഴെല്ലാം പിടിച്ച് എഴുന്നേൽപ്പിക്കുന്ന ആരാധകരുടെ സ്നേഹമാണ് എന്നാണ് ദുൽഖർ കുറിച്ചത്. 

സ്‌നേഹം, എനിക്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിന് അപ്പുറമുള്ള സ്‌നേഹമാണ് എനിക്ക് എപ്പോഴും ലഭിക്കുന്നത്. ഞാന്‍ ഇവിടെ നില്‍ക്കുന്നതിന് ഓരോ പ്രേക്ഷകരും കാരണമാണ്. ആ സ്‌നേഹം കാരണമാണ് എന്റെ എല്ലാം ഞാന്‍ നല്‍കുന്നത്. ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങളെന്ന് ഉയര്‍ത്തി. കൂടുതല്‍ പരിശ്രമിക്കാന്‍ നിങ്ങളെന്നെ പ്രോത്സാഹിപ്പിച്ചു. നിങ്ങളും കോളുളും മെസേജുകളും എന്നെ ആകാശത്തോളം ഉയര്‍ത്തിയിരിക്കുകയാണ്. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രത്തോളം സ്‌നേഹം ലഭിക്കുന്നത് എന്നെ വിനീതനാക്കുന്നു. സെറ്റിലെ ഓരോ ദിവസവും ഓരോ സിനിമയും പഠനാനുഭവമാണ്. നിങ്ങളെ വിനോദിപ്പിക്കാന്‍ അവസരം നല്‍കിയ എല്ലാവര്‍ക്കും വലിയ ആലിംഗനം. നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രേക്ഷകരോട് നന്ദി പറയുന്നു.- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത കിം​ഗ് ഓഫ് കൊത്ത ​ഗ്യാങ്സ്റ്റർ ചിത്രമാണ്. പാൻ ഇന്ത്യൻ റിലീസാണ് ചിത്രത്തിനായി ഒരുക്കിയിരുന്നത്. വൻ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.ആദ്യ ദിവസം ചിത്രത്തേക്കുറിച്ച് ഉയർന്ന നെ​ഗറ്റീവ് കമന്റുകൾ പെയ്ഡ് റിവ്യൂകളാണെന്ന ആരോപണവുമായി അണിയറപ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നേ മോശം റിവ്യൂകൾ എത്തി എന്നാണ് ആരോപണം.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം