ചലച്ചിത്രം

'തലൈവർ നിരന്തരം': ജയിലർ വിജയം ടീമിനൊപ്പം ആഘോഷിച്ച് രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 500 കോടിയും കടന്ന് കുതിക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ തമിഴ് സിനിമയായിരിക്കുകയാണ് ജയിലർ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം സിനിമയുടെ വിജയം ആഘോഷിക്കുന്ന രജനീകാന്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. 

ജയിലർ സംവിധായകൻ നെൽസൻ ദിലീപ്കുമാർ ഉൾപ്പടെയുള്ളവരെ ആഘോഷത്തിൽ കാണാം. ജയിലർ, തലൈവർ നിരന്തരം എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. സം​ഗീത സംവിധായകൻ അനിരുദ്ധ്, നടി രമ്യ കൃഷ്ണ തുടങ്ങിയവർ സക്സസ് പാർട്ടിയിൽ പങ്കെടുത്തു. 

ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം രണ്ട് ആഴ്ച കൊണ്ടാണ് 500 കോടി രൂപ നേടിയത്. നിലവില്‍ 588 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. നെല്‍സണ്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിച്ചത്.വിനായകനാണ് വില്ലന്‍ റോളില്‍ എത്തിയത്. മോഹന്‍ലാലിന്റേയും ശിവ രാജ്കുമാറിന്റേയും അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുവൈത്ത് തീപിടിത്തം: മരണം 50 ആയി; വിമാനം 10.30 ന് കൊച്ചിയിലെത്തും; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട്

'അഹംഭാവത്തിൽ നിന്ന് മോചനം'; തിരുപ്പതിയിലെത്തി തല മു‌ണ്ഡനം ചെയ്ത് രചന നാരായണൻ‍കുട്ടി

ബൗളിങ് കരുത്തില്‍ അഫ്ഗാന്‍; പപ്പുവ ന്യൂഗിനിയയെ തകര്‍ത്ത് സൂപ്പര്‍ എട്ടില്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ താഴെ തന്നെ

അശ്വിനി, ചെലവൂര്‍ വേണു; രാഷ്ട്രീയസിനിമകളുടെ ഇടത്താവളങ്ങള്‍