ചലച്ചിത്രം

'ഭീമൻ ​രഘു സിനിമയിലും ഒരു കോമാളി; അന്ന് എന്നെ സമാധാനിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്'

സമകാലിക മലയാളം ഡെസ്ക്

രുപാട് കാര്യങ്ങളിൽ വളരെ അധികം ഇഷ്ടവും ബഹുമാനവുമുള്ള ഒരു രാഷ്ട്രീയ നേതാവാണ്  പിണറായി വിജയനെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോ​ഗ്‌സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമിക്ക് അദ്ദേഹം തരുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. മറ്റുള്ളവർ എന്തു പറയുന്നു എന്നത് അദ്ദേഹത്തിന് ഒരു പ്രശ്‌നമല്ലെന്നും സംവിധായകൻ രഞ്ജിത്ത് പറഞ്ഞു. 

'കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് അദ്ദേഹം എത്തുമോ എന്ന് സംശയമായിരുന്നു. മന്ത്രി സജി ചെറിയാനു പോലും അക്കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. കാരണം അന്ന് നിയമസഭ നടക്കുന്ന സമയമാണ്. കൂടാതെ മന്ത്രിസഭ യോ​ഗവും അദ്ദേഹം വിളിച്ചിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്തയാളെ വിളിച്ചിട്ട് അദ്ദേഹം വന്നേ പറ്റു എന്ന് ഞാൻ പറഞ്ഞു. സംശയമായിരിക്കുമെന്നായിരുന്നു ആദ്യം മറുപടി. പിന്നീട് ആറ് മണി മുതൽ ആറര വരെ ഇരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.

കൃത്യ സമയം അദ്ദേഹം വേദിയിൽ എത്തി. എന്നാൽ പുരസ്കാര വിതരണം താഴെ തട്ടിൽ നിന്നാണ് തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് നേരത്തെ പോകേണ്ടതു കൊണ്ട് വിതരണം ചെയ്യേണ്ടതിന്റെ ഓർഡർ മാറ്റി. അതുകൊണ്ട് തന്നെ പുരസ്കാരം വാങ്ങുന്നവരെ വിളിക്കുന്നതിൽ നല്ല താമസമുണ്ടായി. ഞാൻ ആകെ ടെൻഷനായി. 'വിളിക്കേണ്ട ഓർഡർ മുഴുവൻ മാറ്റിയില്ലേ, അതിന്റെ സ്വാഭാവികമായ താമസമാണെന്ന് അദ്ദേഹം എന്നെ പറഞ്ഞു സമാധാനിപ്പിച്ചു'-രഞ്ജിത്ത് പറഞ്ഞു.

'ചലച്ചിത്ര പുരസ്കാര വിതരണ സമയം മുഖ്യമന്ത്രി പ്രസം​ഗിക്കുമ്പോൾ നടൻ ഭീമൻ ​രഘു എഴുന്നേറ്റു നിന്നപ്പോൾ അദ്ദേഹം അത് ഒന്നു നോക്കുക പോലും ചെയ്‌തില്ല. ആ സമയം രഘുവിനോട് ഇരിക്കാൻ പറഞ്ഞാൽ അയാൾ അവിടെ ആളായി മാറും. അങ്ങനെ പിണറായി വിജയൻ ആരേയും ആളാക്കില്ല. അതാണ് അദ്ദേ​ഹത്തിന്റെ നിലപാട്. രഘു സിനിമയിലും ഇതുപോലെ തന്നെ ഒരു കോമാളി ആണ്. ഞങ്ങൾ എല്ലാവരും അയാളെ എപ്പോഴും കളിയാക്കും. ആ മസിൽ മാത്രമേ ഉള്ളു' അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി