ചലച്ചിത്രം

'ഞാൻ മദ്യത്തിന് അടിമയായിരുന്നു, എപ്പോഴും കുടിക്കണം എന്ന ചിന്തയായിരുന്നു': ശ്രുതി ഹാസൻ

സമകാലിക മലയാളം ഡെസ്ക്

താൻ മദ്യത്തിന് അടിമയായിരുന്നു എന്ന് തുറന്നു പറഞ്ഞ് നടി ശ്രുതി ഹാസൻ. എപ്പോഴും ഹാങ് ഓവറിലായിരുന്നെന്നും സു​ഹൃത്തുക്കളോടൊപ്പം മദ്യപിക്കാനാണ് എപ്പോഴും ആ​ഗ്രഹിച്ചത് എന്നുമാണ് താരം പറയുന്നത്. മദ്യം തനിക്ക് നല്ലതൊന്നും നൽകുന്നില്ല എന്ന തിരിച്ചറിവിലാണ് ആ ശീലം ഉപേക്ഷിച്ചത്. എന്നാൽ താൻ ഒരിക്കലും മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. 

മദ്യം എന്റെ ജീവിതത്തിൽ ഒരു വലിയ കാര്യമായിരുന്നു. ഞാനെപ്പോഴും ഹാങ്ഓവറിലായിരുന്നു. എനിക്ക് എപ്പോഴും എന്റെ സുഹൃത്തുക്കളോടൊപ്പം കുടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതെന്നെ കൂടുതൽ നിയന്ത്രിക്കുന്നതായി തോന്നി. എന്നാൽ ഒരു ഘട്ടത്തിന് ശേഷം മദ്യം എനിക്ക് നല്ലതൊന്നും നൽകുന്നില്ലെന്ന് തിരിച്ചറിഞ്ഞു. ഞാൻ എപ്പോഴും മദ്യത്തിന്റെ ഹാങോവറിലായിരുന്നു. പിന്നീട് എന്നോട് എപ്പോഴും പാർട്ടിക്ക് നിർബന്ധിക്കുന്ന ആളുകളിൽ നിന്ന് അകലം പാലിച്ചു. അതൊടെ മദ്യപാനശീലം കുറഞ്ഞു- ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ പറഞ്ഞു. 

എട്ടു വർഷമായി ഞാൻ മദ്യപിക്കാറില്ല. മദ്യപിക്കാത്തപ്പോൾ പാർട്ടി സാഹചര്യങ്ങളിൽ ആളുകളെ സഹിക്കാൻ പ്രയാസമാണെന്നും അവർ പറഞ്ഞു. തനിക്ക് ഖേദമോ, ഹാംങ്ഓവറോ ഇല്ല. ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ജീവിതത്തിലെ ഒരു ഘട്ടമായിരിക്കാം. മദ്യപിക്കുന്നതിന്റെ പേരിൽ താൻ ഒരാളെയും ജഡ്ജ് ചെയ്യാറില്ല എന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ, ആര്‍ക്കെല്ലാം അപേക്ഷിക്കാം?, വിശദാംശങ്ങള്‍

അപൂര്‍വ സസ്യങ്ങളില്‍ നിന്ന് ഔഷധക്കൂട്ട്; വെരിക്കോസ് വെയ്നും അകാലനരയും അകറ്റാൻ നാട്ടുവൈദ്യം

പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും ശമ്പളം അറിയണോ?; ഇതാ പട്ടിക

'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്