ചലച്ചിത്രം

കാജോളിന്റെ അമ്മയും നടിയുമായ തനൂജ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍കാല നടിയും ബോളിവുഡ് താരം കാജോളിന്റെ അമ്മയുമായ തനൂജ ആശുപത്രിയില്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ  ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 

ജൂഹുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തനൂജ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും അടുത്ത ബന്ധുക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 

നിരവധി ഹിന്ദി, ബംഗാളി ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് തനൂജ. ബഹാരേം ഫിര്‍ ഭി ആയേംഗി, ജ്യുവല്‍ തീഫ്, ഹാഥീ മേരേ സാഥീ, മേരേ ജീവന്‍ സാഥി എന്നിവയാണ് തനൂജയുടെ പ്രധാന ചിത്രങ്ങള്‍.

ചലച്ചിത്ര നിര്‍മ്മാതാവ് കുമാര്‍സെന്‍ സമര്‍ത്ഥിന്റെയും നടി ശോഭന സമര്‍ത്ഥിന്റെയും മകളാണ് തനൂജ.  ചലച്ചിത്ര നിര്‍മ്മാതാവ് ഷോമു മുഖര്‍ജിയെയാണ് ഇവര്‍ വിവാഹം കഴിച്ചത്. 

1950ല്‍ ഹമാരി ബേട്ടി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അവര്‍ അഭിനയ ജീവിതം ആരംഭിച്ചത്. ഒരു മുന്‍നിര നായിക എന്ന നിലയില്‍, 1961ല്‍ ഹമാരി യാദ് ആയേഗി ആയിരുന്നു അവരുടെ ആദ്യ ചിത്രം. ബഹരെയ്ന്‍ ഫിര്‍ ഭി ആയേംഗി, ജുവല്‍ തീഫ്, പൈസ യാ പ്യാര്‍, ഹാത്തി മേരെ സാത്തി, മേരെ ജീവന്‍ സതി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. ബംഗാളി സിനിമയില്‍, ദേയാ നേയ, അന്തോണിഫിറിംഗി, ടീന്‍ ഭുവനര്‍ പേരേ, രാജ്കുമാരി തുടങ്ങിയ നിരവധി ബ്ലോക്ക്ബസ്റ്ററുകളില്‍ അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി