ചലച്ചിത്രം

നൂറാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം: നടന്‍ മൈക്ക് നസ്ബാം അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചിക്കാഗോ: അമേരിക്കന്‍ നടനും സംവിധായകനുമായ മൈക്ക് നസ്ബാം അന്തരിച്ചു. 99 വയസായിരുന്നു. 100 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു താരത്തിന്റെ അന്ത്യം. 

വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ ചിക്കാഗോയിലെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചതെന്ന് മകള്‍ പറഞ്ഞു. നാടകങ്ങളിലൂടെ ശ്രദ്ധേയനായ മൈക്ക് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫീല്‍ഡ് ഓഫ് ഡ്രീംസ്, മെന്‍ ഇന്‍ ബ്ലാക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 

1923ല്‍ ജനിച്ച മൈക്ക് അഭിനയ ജീവിതം ആരംഭിക്കുന്നത് 40ാം വയസിലാണ്. അഞ്ച് പതിറ്റാണ്ടോളമാണ് അദ്ദേഹം നാടകത്തില്‍ നിറഞ്ഞു നിന്നത്. 90കളിലും അഭിനയത്തില്‍ സജീവമായിരുന്നു അദ്ദേഹം. അതിനാല്‍ രാജ്യത്തെ ഏറ്റവും പ്രായംചെന്ന നടന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2017ല്‍ ഒരു നാടകത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ വേഷത്തില്‍ എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍