ചലച്ചിത്രം

'എല്ലാവരും തൃപ്തിയുടെ പുറകെ, രശ്മികയെ അവ​ഗണിക്കുന്നു': വിമർശനവുമായി അനിമൽ നിർമാതാവ്

സമകാലിക മലയാളം ഡെസ്ക്

ൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ വമ്പൻ വിജയമായി മുന്നേറുകയാണ്. ചിത്രത്തിൽ നായികയായി എത്തിയത് രശ്മിക മന്ദാനയായിരുന്നെങ്കിലും കൂടുതൽ ശ്രദ്ധ പേടിച്ചുപറ്റിയത് തൃപ്തി ദിമ്രിയായിരുന്നു. താരം വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിയത്. ഇപ്പോൾ രശ്മികയെ അവ​ഗണിക്കുന്നു എന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അനിമൽ നിർമാതാവ്  പ്രണയ് റെഡ്ഡി വാങ്ക. 

രൺബീറിന്റെ കഥാപാത്രം കഴിഞ്ഞാൽ ഏറ്റവും ശക്തമായ വേഷമാണ് ​രശ്മിക ചെയ്ത ​ഗീതാജ്ഞലിയുടേത്. രശ്മിക മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നിട്ടും നടിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്നാണ് പ്രണയ് പറയുന്നത്. ഗീതാഞ്ജലി വളരെ ശക്തമായ കഥാപാത്രമാണ്. എന്നിട്ടുപോലും നിരൂപകര്‍ക്ക് അത് വലിയ പ്രശ്‌നമാണ്. റണ്‍ബീര്‍ കപൂറിനോട് താരതമ്യം ചെയ്യുമ്പോള്‍ രശ്മികയും നന്നായി അഭിനയിച്ചിട്ടുണ്ട്. മുംബൈയിലെ മാധ്യമങ്ങളൊന്നും രശ്മികയെക്കുറിച്ച് സംസാരിക്കുന്നില്ല. അവരെ അവഗണിക്കുന്നു. അതിന് കാരണം പി.ആര്‍ ഏജന്‍സികളായിരിക്കാം. ഏജന്‍സികള്‍ അത് പുറമേയ്ക്ക് കാണിക്കുന്നില്ല. എന്നാല്‍, വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ നമുക്ക് മനസ്സിലാകും. - എന്നാണ് പ്രണയ് പറഞ്ഞത്. 

സോയ വഹാബ് റിയാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ തൃപ്തി ദിമ്രി അവതരിപ്പിച്ചത്. ചിത്രത്തിൽ വളരെ ബോൾഡായ രം​ഗങ്ങളിൽ തൃപ്തി അഭിനയിക്കുന്നുണ്ട്. രൺബീറിനൊപ്പമുള്ള പ്രണയ രം​ഗങ്ങൾ വലിയ ശ്രദ്ധനേടിയതോടെ തൃപ്തി വലിയ പ്രേക്ഷക ശ്രദ്ധനേടി. ആറു ലക്ഷം മാത്രമുണ്ടായിരുന്ന തൃപ്തിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 40 ലക്ഷമായി ഉയര്‍ന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്