ചലച്ചിത്രം

'ന്യൂമറോളജി പ്രകാരം പേര് മാറ്റി; നമ്പ്യാർ കൂടി ചേർത്തപ്പോൾ സിനിമയിൽ വളർച്ച ഉണ്ടായി' 

സമകാലിക മലയാളം ഡെസ്ക്

ഷെയിൻ നി​​ഗം നായകനായ ആർഡിഎക്‌സ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനായികയായ താരമാണ് മഹിമ നമ്പ്യാർ. മുൻപ് സിനിമകൾ ചെയ്‌തിട്ടുണ്ടെങ്കിൽ ആർഡിഎക്‌സിലെ മിനിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം തമിഴിലാണ് സജീവമായത്.  ഇപ്പോഴിതാ തന്റെ പേരു മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

​ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നായിരുന്നു തന്റെ മുഴുവൻ പേര്. കാ‌ര്യസ്ഥനിൽ അഭിനയിക്കുമ്പോഴും അതേ പേരു തന്നെയായിരുന്നു. പിന്നീട് തമിഴിൽ സിനിമ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ന്യൂമറോളജി പ്രകാരം പേര് മാറ്റിയതെന്നും താരം വെളിപ്പെടുത്തി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 

'എന്റെ യഥാർഥ പേര് ഗോപിക എന്നാണ്. ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നാണ് മുഴുവൻ പേര്. കാര്യസ്ഥനിൽ അഭിനയിക്കുന്ന സമയത്തെല്ലാം ഗോപിക എന്ന് തന്നെയായിരുന്നു പേര്. പിന്നീട് ആദ്യത്തെ തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് പേര് മാറിയത്. തമിഴ് സിനിമ ഇന്റസ്ട്രിയിൽ ഈ ന്യൂമറോളജിയൊക്കെ നോക്കുന്ന ശീലങ്ങളുണ്ട്.

അങ്ങനെ ആദ്യ തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് എം എന്ന അക്ഷരം എനിക്ക് നല്ലതാണെന്ന് ആ സിനിമയുടെ പ്രൊഡ്യൂസർ പ്രഭു സോളമൻ സാർ പറയുന്നത്. അങ്ങനെയാണ് മഹിമ എന്ന് പേരിടുന്നത്. പിന്നീട് വീണ്ടും നോക്കിയപ്പോൾ  രണ്ട് പേരുണ്ടെങ്കിൽ കരിയറിന് നല്ല വളർച്ച ഉണ്ടാവുവെന്ന് പറഞ്ഞുി. അങ്ങനെയാണ് മഹിമ നമ്പ്യാർ എന്ന് കൂടടി ചേർത്തത്. ആ പേര് വന്നതിന് ശേഷം വളർച്ച ഉണ്ടായെന്നും മഹിമ നമ്പ്യാർ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം

84 വര്‍ഷത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രഫോര്‍ഡില്‍ വന്‍ ചോര്‍ച്ച, മേല്‍ക്കൂരയില്‍ നിന്നു വെള്ളച്ചാട്ടം! (വീഡിയോ)

പോണ്‍താരമായി എത്തി, ബിഗ് ബോസിലൂടെ ബോളിവുഡ് കീഴടക്കി: സണ്ണി ലിയോണിക്ക് 43ാം പിറന്നാള്‍