ചലച്ചിത്രം

'അദ്ദേഹത്തിന്റെ കോപത്തിന്റെ ആരാധകനാണ് ഞാൻ'; വിജയകാന്തിന് ആദരാഞ്ജലി അർപ്പിച്ച് കമൽഹാസൻ

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്തിന് ആദരാഞ്ജലി അർപ്പിച്ച് നടൻ കമൽഹാസൻ. അദ്ദേഹത്തിന്റെ കോപത്തിന്റെ ആരാധകനാണെന്നാണ് താനെന്ന് കമൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ലാളിത്യം, സ്നേഹം, അധ്വാനം, സൗഹൃദം എന്നീ ടാഗുകളെല്ലാം ഒരു വ്യക്തിയെ നിർവചിക്കാൻ ഉപയോഗിക്കുകയാണെങ്കിൽ അതിന് ഏറ്റവും അനുയോജ്യൻ വിജയകാന്ത് ആയിരിക്കുമെന്നും കമൽഹാസൻ പറഞ്ഞു. 

"എനിക്ക് അദ്ദേഹത്തിൽ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ വിനയവും ധർമബോധത്തോടെയുള്ള കോപവുമാണ്. ഞാൻ അദ്ദേഹത്തിന്റെ കോപത്തിന്റെ ആരാധകനാണ്. അതുകൊണ്ടായിരിക്കാം അദ്ദേഹം പൊതുപ്രവർത്തനത്തിനിറങ്ങിയത് എന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തെ പോലുള്ള പ്രവർത്തകർ ഇനിയും ഉയർന്നു വരുമെന്ന പ്രതീക്ഷയിൽ ഞാൻ എന്റെ പ്രിയ സുഹൃത്തിന് വിട ചൊല്ലുന്നു- കമൽഹാസൻ കൂട്ടിച്ചേർത്തു.

1986-ൽ പുറത്തിറങ്ങിയ മനക്കണക്ക് എന്ന ചിത്രത്തിൽ കമൽഹാസനും വിജയകാന്തും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആർസി ശക്തി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയകാന്ത് നായകവേഷത്തിലും കമൽഹാസൻ അതിഥിവേഷത്തിലുമാണ് എത്തിയത്. 

വ്യാഴാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ആയിരുന്നു അന്ത്യം. ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു താരം. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യനില മോശമായപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്