ചലച്ചിത്രം

'ഓരോരുത്തർക്കും അവരുടേതായ പോരാട്ടങ്ങളുണ്ട്, എല്ലാവർക്കും മനസിലാകണമെന്നില്ല'; വിജയ് യേശുദാസ്

സമകാലിക മലയാളം ഡെസ്ക്

മികച്ച ​ഗായകൻ എന്ന നിലയിൽ മാത്രമല്ല വിജയ് യേശുദാസ് അറിയപ്പെടുന്നത്. അഭിനേതാവാവ് എന്ന നിലയിൽ കൂടിയാണ്. ധനുഷിനൊപ്പമുള്ള മാരിയിലെ പൊലീസ് ഉദ്യോ​ഗസ്ഥൻ ഉൾപ്പടെയുള്ള പല കഥാപാത്രങ്ങളും സിനിമാപ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലും താരം ഏറെ ശ്രദ്ധേയനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിനു നൽകിയ അടിക്കുറിപ്പുമാണ്. 

ഓരോ മനുഷ്യനും അവരുടേതായി പോരാട്ടങ്ങളുണ്ടെന്ന് ഓർമിപ്പിക്കുകയാണ് വിജയ്. സ്വന്തം പാതയിൽ തുടരാനും താരം പറയുന്നുണ്ട്. 'നിങ്ങളുടെ പാതയിൽ തന്നെ തുടരുക. എല്ലാം കൃത്യസമയത്ത് സംഭവിക്കും. എല്ലാവർക്കും അവരവരുടെതായ പോരാട്ടങ്ങളുണ്ട്. മറ്റുള്ളവരുടെ പോരാട്ടങ്ങൾ എല്ലാവർക്കും മനസ്സിലാകണമെന്നില്ല. അത് കുഴപ്പമില്ല. നിങ്ങൾക്കു വേണ്ടിയും രണ്ടാമതൊന്ന് ആലോചിക്കാതെ കാര്യങ്ങൾ ചെയ്യുന്ന മറ്റുള്ളവർക്കു വേണ്ടിയും ജീവിക്കൂ. ', എന്നാണ് ഒരു ഫോട്ടോയ്ക്ക് ഒപ്പം വിജയ് യേശുദാസ് കുറിച്ചത്. 'എന്തായിരിക്കണം എന്നതിന്റെ തുടക്കം'- വിജയ് യേശു​ദാസ് കുറിച്ചു‌. 

സ്റ്റൈലിഷ് ലിക്കിലാണ് ഫോട്ടോഷൂട്ടിൽ വിജയിനെ കാണുന്നത്. ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന ചിത്രമാണ് വിജയ് യേശുദാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വിജയ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. പ്ലസ് വൺ വി​ദ്യാർത്ഥിനി ചിന്മയി നായർ ആണ് സംവിധാനം. പട്ടാളക്കാരന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍