ചലച്ചിത്രം

മഹേഷ് ബാബുവിന്റെ നായികയാവാന്‍ ആദ്യത്തെ ഓഡിഷന്‍, വീട്ടിലേക്ക് തിരിച്ചുവന്നത് കരഞ്ഞുകൊണ്ട്; സമീറ റെഡ്ഡി

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നായികയാണ് സമീറ റെഡ്ഡി. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലാണ് താരം നായികയായി എത്തിയത്. എന്നാല്‍ വിവാഹത്തോടെ സിനിമ ഉപേക്ഷിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമാണ് സമീറ. പ്രസവശേഷം സ്ത്രീകള്‍ നേരിടേണ്ടിവരുന്ന കാര്യങ്ങളെക്കുറിച്ചും ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള പോസ്റ്റുകളുമെല്ലാം വൈറലാവാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് സമീറയുടെ ആദ്യ ഓഡിഷനില്‍ നിന്നുള്ള ചിത്രങ്ങളാണ്. 

മഹേഷ് ബാബുവിന്റെ നായികയാവാനുള്ള ആദ്യ ഓഡിഷന്‍ പരാജയമായതിനെക്കുറിച്ചാണ് സമീറ പറഞ്ഞത്. കരഞ്ഞുകൊണ്ടാണ് അന്ന് സമീറ വീട്ടിലേക്ക് തിരിച്ചുപോയത്. തുടര്‍ന്ന് രണ്ട് വര്‍ഷം വാച്ചിന്റെ കമ്പനിയില്‍ ജോലി ചെയ്‌തെന്നും താരം പറയുന്നു. അതിനുശേഷമാണ് താരം സിനിമയിലേക്ക് വീണ്ടും ഭാഗ്യം പരീക്ഷിച്ചത്. 

1988ല്‍ എന്റെ ആദ്യത്തെ ഓഡിഷന്‍. മഹേഷ് ബാബുവിനൊപ്പമുള്ള സിനിമയായിരുന്നു അത്. ഞാന്‍ വല്ലാത്ത പേടിയിലായിരുന്നു. ഏതിനാല്‍ എനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് തിരിച്ചുപോയത്. അങ്ങനെ ഡെസ്‌ക് ജോബ് ഏറ്റെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. രണ്ടുവര്‍ഷം ഒമേഗ വാച്ച് കമ്പനിയില്‍ ജോലി ചെയ്തു. വീണ്ടും ധൈര്യം വീണ്ടെടുത്ത് ആദ്യത്തെ മ്യൂസിക് വിഡിയോ ചെയ്യുന്നതുവരെ ഞാന്‍ ആ ജോലി ചെയ്തു. സമീറ റെഡ്ഡി കുറിച്ചു. തലയില്‍ മല്ലിപ്പൂ ചൂടി നാടന്‍ പെണ്‍കുട്ടിയായി നില്‍ക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ പേര് എന്താണ് എന്ന ചോദ്യത്തിന് ഓര്‍മയില്ല എന്നായിരുന്നു സമീറയുടെ മറുപടി. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി