ചലച്ചിത്രം

ജാക്ക് ചിലപ്പോൾ മരണത്തെ അതിജീവിക്കുമായിരുന്നു, ടൈറ്റാനിക് ക്ലൈമാക്‌സ് പുനരാവിഷ്‌കരിച്ച് ജയിംസ് കാമറൂൺ; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

1997ൽ പുറത്തിറങ്ങിയ ജയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന ചിത്രം സംബന്ധിച്ച തർക്കങ്ങളും വിവാദങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. ടൈറ്റാനിക്കിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ചിത്രത്തിന്റെ 3ഡി 4കെ വേർഷൻ വീണ്ടും തീയേറ്ററുകളിൽ എത്തുമ്പോൾ മറ്റൊരു സുപ്രധാന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് ജയിംസ് കാമറൂൺ.

ലിയോനാഡോ ഡിക്രാപിയോ അവതരിപ്പിച്ച ടൈറ്റാനിക്കിലെ ജാക്ക് എന്ന കഥാപാത്രം ചിലപ്പോൾ മരണത്തെ അതിജീവിക്കുമായിരുന്നുവെന്ന് ജയിംസ് കാമറൂൺ വെളിപ്പെടുത്തി.ഗുഡ് മോർണിങ് അമേരിക്കയിൽ സംപ്രേഷണം ചെയ്ത 'ടൈറ്റാനിക്ക്: 25 ഇയേർസ് ലേറ്റർ വിത്ത് ജയിംസ് കാമറൂൺ' എന്ന പരിപാടിയിൽ സംസാരിക്കു‌കയായിരുന്നു അദ്ദേഹം.

ടൈറ്റാനിക് തകർന്ന രാത്രി അദ്ദേഹം ഒരിക്കൽ കൂടി പുനരാവിഷ്കരിച്ചു. ഒരു കൂട്ടം ശാസ്ത്രജ്ഞർക്കും രണ്ട് സ്റ്റണ്ട് മാസ്റ്റർമാർക്കും ഒപ്പമായിരുന്നു പരീക്ഷണം. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ഉപയോ​ഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് തന്നെയാണ് പുനസൃഷ്ടിച്ചത്. ജാക്കിന്റെ റോസിന്റെയും അതേ ശരീരഭാരമുള്ള രണ്ട് പേരെ ഉപയോ​ഗിച്ച് സെൻസറുകളുടെ സഹായത്തോടെയായിരുന്നു പരീക്ഷണം.

ഇരുവരേയും രക്ഷപ്പെടുത്താൻ പല മാർ​ഗങ്ങളും നോക്കി. എന്നാൽ ഒരാളെ മാത്രമേ രക്ഷിക്കാൻ കഴിയൂ എന്നാണ് ശാസ്‌ത്രീയമായി തെളിഞ്ഞത്. മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപ്പെടാൻ ഇരുവരും വാതിൽ ഉപയോ​ഗിച്ചിരുന്നുവെങ്കിലോ ജാക്കിന്റെ ലൈഫ് ജാക്കറ്റ് റോസ് തിരികെ നൽകിയിരുന്നെങ്കിലോ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് നി​ഗമനം.

എന്നാൽ ഇതൊരു സാധ്യതക മാത്രമാണെന്നും ചിത്രത്തിന് അങ്ങനെ ഒരു ക്ലൈമാക്‌സ് അനിവാര്യമായിരുന്നെന്നും കാമറൂൺ പറഞ്ഞു. കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് റോസിന് അപകടമുണ്ടാക്കുന്നതൊന്നും ജാക്ക് ചെയ്യുമായിരുന്നില്ലെന്നും കാമറൂൺ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു