ചലച്ചിത്രം

'നോ' പറഞ്ഞതിന് അന്ന് അവർ എന്നെ അഹങ്കാരിയെന്ന് വിളിച്ചു, വെളിപ്പെടുത്തലുമായി രവീണ ടണ്ടൻ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നായികമാരുടെ നിരയിൽ ഇന്നും തിളങ്ങുന്ന നടിയാണ് രവീണ ടണ്ടൻ. അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരത്തിന് കരിയറിൽ ചിലയിടങ്ങളിൽ  'നോ' പറയേണ്ടി വന്നുവെന്ന് രവീണ വെളിപ്പെടുത്തി. അതിന് അവർ തന്നെ അഹങ്കാരിയെന്ന് വിളിച്ചുവെന്നും രവീണ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രവീണയുടെ തുറന്ന് പറച്ചിൽ.

അഭിനയ ജീവിതത്തിൽ പൊരുത്തപ്പെടാനാവാത്ത പല കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. ശരിയല്ലെന്ന് തോന്നിയാൽ അത് തുറന്ന് പറയും. നീന്തൽ വസ്‌ത്രം ധരിച്ച് അഭിനയിക്കാനോ ചുംബനരം​ഗങ്ങൾ ചെയ്യാനോ സമ്മതിച്ചിരുന്നില്ല. വസ്‌ത്രത്തിൽ ഒരു ചുളിവു പോലും വരുത്താതെ ബലാത്സം​ഗ രം​ഗത്തിൽ അഭിനയിച്ച നടി ഒരു പക്ഷെ താൻ മാത്രമായിരിക്കുമെന്നും താരം പറഞ്ഞു. സ്വയം വിലകൽപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് അതിൽ നിന്നും പിന്നോട്ട് പോകില്ല. 

റേപ്പ് സീൻ എടുക്കാം എന്നാൽ എന്റെ വസ്‌ത്രത്തിൽ ഒരു ചുളിവ് പോലും വരരുതെന്ന് പറഞ്ഞിട്ടുണ്ട്. അതിനവർ എന്നെ അ​ഹങ്കാരിയെന്ന് വിളിച്ചു. 'ഡർ' എന്ന ചിത്രത്തിലെ ചില രം​ഗങ്ങൾ ചെയ്യുന്നതിനോടെ എനിക്ക് എതിർപ്പുണ്ടായിരുന്നു. ചെയ്യില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. അതു പോലെ കരിഷ്‌മ കപൂർ ആദ്യമായി അഭിനയിച്ച 'പ്രേം കൈദി' എന്ന ചിത്രത്തിന് വേണ്ടി എന്നെ ആണ് ആദ്യം സമീപിച്ചിരുന്നത്. എന്നാൽ നായകനുമൊത്തുള്ള ഒരു രം​ഗത്തിന്റെ പേരിൽ ആ സിനിമ വേണ്ടന്ന് വെയ്ക്കുകയായിരുന്നുവെന്നും രവീണ പറഞ്ഞു. യഷ് നായകനായ കന്നഡ ചിത്രം  കെജിഎഫ്-2 ൽ ആണ് രവീണയുടേതായി പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ ചിത്രം. ചിത്രത്തിൽ രവീണ ചെയ്‌ത പ്രധാനമന്ത്രിയുടെ വേഷം ഏറെ പ്രശംസ നേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്