ചലച്ചിത്രം

ഉണ്ണി മുകുന്ദന് തിരിച്ചടി; ഒത്തുതീര്‍പ്പില്ലെന്ന് പരാതിക്കാരി; സ്റ്റേ നീക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസ് ഒത്തുതീര്‍പ്പായി എന്ന് താന്‍ ഒപ്പിട്ടുനല്‍കിയിട്ടില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. 

കേസ് ഒത്തുതീര്‍പ്പായെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ കോടതിയില്‍ രേഖ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ലെന്നും താന്‍ ഒരു രേഖയിലും ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. 

വിഷയം വളരെ ഗൗരവമുള്ളതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കെ ബാബു അഭിപ്രായപ്പെട്ടു. ഇതില്‍ അഭിഭാഷകന്‍ മറുപടി പറഞ്ഞേ മതിയാകൂ. വ്യാജരേഖ ചമയ്ക്കലും കോടതിയെ തെറ്റിദ്ധരിപ്പിക്കലുമാണ് ഉണ്ടായതെന്ന് ബഞ്ച് പരാമര്‍ശിച്ചു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉണ്ണി മുകുന്ദന്  ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ സൈബി ജോസിന് പകരം ജൂനിയറാണ് ഇന്ന് ഹാജരായത്.

എറണാകുളത്തെ ഫ്‌ലാറ്റില്‍ സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യാനെത്തിയ യുവതിയെ നടന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നുമാണ് കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ