ചലച്ചിത്രം

'ദൃശ്യം 2' സംവിധായകൻ അഭിഷേക് പഥക്കും നടി ശിവലീക ഒബ്രോയിയും വിവാ​ഹിതരായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മലയാളം സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യം 2 വിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്ത അഭിഷേക് പഥക്കും നടി ശിവലീക ഒബ്രോയിയും വിവാ​ഹിതരായി. വ്യാഴാഴ്ച ​ഗോവയിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ച് ശിവലീകയാണ് വിവാഹ വാർത്ത പുറത്ത് വിട്ടത്. 

ഫെബ്രുവരി 9ന് വൈകുന്നേരം പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഞങ്ങളുടെ പ്രണയം മൊട്ടിട്ട സ്ഥലത്ത് വെച്ച് ഞങ്ങൾ വിവാഹിതരായി എന്ന് മധുരമായി കുറിച്ചുകൊണ്ടാണ് ശിവലീന ചിത്രങ്ങൾ പങ്കുവെച്ചത്. ജീവിതത്തിലെ ഏറ്റവും മാജിക്കലായ ഒരു നിമിഷമാണിത്. ഒരുപാട് ഓർമ്മകളും സ്‌നേഹവും നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ യാത്ര തുടങ്ങുകയാണെന്നും താരം കുറിച്ചു. ശിവലീനയുടെ പോസ്റ്റ് അഭിഷേക് പഥക്കും പങ്കുവെച്ചിട്ടുണ്ട്.

അജയ് ​ദേവ്‌​ഗൺ, ആമൻ ദേവ്‌​ഗൺ, കാർത്തിക് ആര്യൻ, സണ്ണി സിങ്, നിർമാതാവ് ഭുഷാൻ കുമാർ, സംവിധായകൻ ലൗ രഞ്ജൻ, ഇഷിത രാജ് ഷർമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും