ചലച്ചിത്രം

'ഇതൊക്കെ കടം എടുത്തു ചെയ്യുന്നതാണ്... ഉപദ്രവിക്കരുത്', അപേക്ഷിച്ച് നിത്യ ദാസ്; കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

നിത്യ ദാസും ശ്വേതാ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പള്ളിമണി' എന്ന ചിത്രം ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ തിരുവനന്തപുരത്ത് ചിത്രത്തിന്റെ പോസ്റ്റർ കീറിയ നിലയിൽ കണ്ടത്തിയത് വിവാദമായി. സംഭവത്തിൽ നടി ശ്വേത മേനോൻ തന്നോടുള്ള എതിർപ്പ് സിനിമയോട് കാണിക്കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ നടി നിത്യ ദാസും പ്രതികരിച്ചിരിക്കുകയാണ്. ഇൻസ്റ്റാ​ഗ്രാമിലൂടെ കീറിയ പോസ്റ്ററിന്റെ ചിത്രവും പങ്കുവെച്ചാണ് താരത്തിന്റെ പ്രതികരണം.

'തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ് കണ്ണു നിറക്കുന്ന കാഴ്ച്ച, കൈൽ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല, വലിയ ആർട്ടിസ്റ്റ് ചിത്രവും അല്ല പടം തിയറ്ററിൽ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാൻ. ഇതോക്കെ കടകമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം ...ഉപദ്രവിക്കരുത് ... എല്ലാം പ്രതിക്ഷയാണല്ലോ ....24th നമ്മുടെ അടുത്തുള്ള തിയറ്ററുകളിൽ എത്തും "പള്ളിമണി " ചിത്രം ഇറങ്ങുമ്പോൾ തന്നെ പോയി കയറാൻ ഇതു വലിയ സ്റ്റാർ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങൾക്കും അറിയാം ഞങ്ങളുടെ പരിമിതിയിൽ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്തോട്ടെ ... ഉപദ്രവിക്കരുത് അപേക്ഷയാണ്' - എന്നാണ് നിത്യയുടെ കുറിപ്പ്.

നോവലിസ്റ്റും തിരക്കഥാക‌ത്തുമായ കെ വി അനിൽ രചന നിർവഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘പള്ളിമണി’. കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൽ എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ ആണ് ചിത്രത്തിന്റെ നിർമാണം. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല