ചലച്ചിത്രം

'മനുഷ്യ ശരീരത്തില്‍ ഞാന്‍ ഒരിക്കലും അശ്ലീലം കണ്ടിട്ടില്ല'; വിവാദ ചിത്രത്തേക്കുറിച്ച് സീനത്ത് അമന്‍

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് ബോളിവുഡ് സിനിമാ അടക്കിവാണ നായികയാണ് സീനത്ത് അമന്‍. കഴിഞ്ഞ ദിവസമാണ് താരം ഇന്‍സ്റ്റഗ്രാമിലേക്ക് ചുവടുവച്ചത്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു എന്‍ട്രി. ഇപ്പോള്‍ ശ്രദ്ധനേടുന്നത് 1978ല്‍ പുറത്തിറങ്ങിയ സത്യം ശിവം സുന്ദരം സിനിമയിലെ ഒരു വിവാദചിത്രത്തെക്കുറിച്ചുള്ള പോസ്റ്റാണ്. 

രാജ് കപൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രൂപ എന്ന ഗ്രാമീണ പെണ്‍കുട്ടിയായാണ് സീനത്ത് വേഷമിട്ടത്. സിനിമയുടെ ലുക്ക് ടെസ്റ്റിനായി എടുത്ത ചിത്രമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഡീപ് നെക്കിലുള്ള ബ്ലൗസ് ധരിച്ച് ഇരിക്കുന്ന സീനത്തിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഈ ചിത്രം പുറത്തുവന്നത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 

സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തിലുള്ള പ്രചാരണമുണ്ടായി. അശ്ലീല പ്രദര്‍ശനം നടത്തി എന്നാരോപിച്ച് ചിത്രത്തിനെതിരെ എടുത്ത കേസ് സുപ്രീംകോടതി തള്ളിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. മനുഷ്യ ശരീരത്തെ താന്‍ അശ്ലീലമായി കണ്ടിട്ടില്ല എന്നാണ് താരം പറഞ്ഞത്. അശ്ലീല പ്രദര്‍ശിപ്പിച്ചതിന് കേസെടുത്തത് തന്നെ അമ്പരപ്പിച്ചുവെന്നും താരം വ്യക്തമാക്കി.

സീനത്ത് അമന്റെ കുറിപ്പ്

1977 ല്‍ സത്യം ശിവം സുന്ദരം സിനിമയുടെ ലുക് ടെസ്റ്റിനായി ജെപി സിംഗാള്‍ എടുത്ത ചിത്രമാണ് ഇത്. ഓസ്‌കര്‍ വിജയിയായ ഭാനു അതൈയ ആണ് എന്റെ വസ്ത്രം ഡിസൈന്‍ ചെയ്തത്. 

ബോളിവുഡിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് സിനിമയിലെ എന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് അറിവുണ്ടാകും. അശ്ലീല പ്രദര്‍ശനം നടത്തിയെന്ന ആരോപണം എന്നെ എപ്പോഴും അമ്പരപ്പിക്കാറുണ്ട്. മനുഷ്യ ശരീരത്തില്‍ ഞാന്‍ ഒരിക്കലും അശ്ലീലം കണ്ടിരുന്നില്ല. സംവിധായകന്റെ അഭിനേതാവായിരുന്നു ഞാന്‍. എന്റെ ജോലിയുടെ ഭാഗമായിരുന്നു ഈ ചിത്രം. രൂപയുടെ ശരീരസൗന്ദര്യം ഇതിവൃത്തത്തിന്റെ കാതല്‍ ആയിരുന്നില്ല, മറിച്ച് അതിന്റെ ഒരു ഭാഗമായിരുന്നു. അത് പോലെ, സെറ്റ് അങ്ങനെയൊരു സ്ഥലമല്ല. ഡസന്‍ കണക്കിന് ക്രൂ അംഗങ്ങള്‍ക്ക് മുന്നില്‍ ഓരോ രംഗവും ചിത്രീകരിച്ചിരുന്നത്. 

സംവിധായകന്‍ രാജ് കുമാര്‍ ആണ് എന്നെ ചിത്രത്തിലേക്ക് കൊണ്ടുവന്നത്. പക്ഷേ എന്റെ വെസ്റ്റേണ്‍ ഇമേജില്‍ ആശങ്കയുണ്ടായിരുന്നു. എന്നെ ഈ വേഷത്തില്‍ പ്രേക്ഷകര്‍ അംഗീകരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. അതിനാലാണ് ഈ ടെസ്റ്റ് നടത്തിയത്. കൂടാതെ ജാഗോ മോഹന്‍ പ്യാരെ എന്ന ഗാനവും എന്നെക്കൊണ്ട് ചിത്രീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ