ചലച്ചിത്രം

'തിയറ്ററിൽ എന്റെ ഹൃദയം നഷ്ടപ്പെട്ടു, തിരിച്ചു തരൂ'; ക്രിസ്റ്റി കണ്ട് ആരാധകൻ, മറുപടിയുമായി മാളവിക

സമകാലിക മലയാളം ഡെസ്ക്

മാളവിക മോഹനനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ക്രിസ്റ്റി ഇന്നലെയാണ് തിയറ്ററിൽ എത്തിയത്. വ്യത്യസ്തമായ പ്രണയകഥ പറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ സിനിമ കണ്ടശേഷമുള്ള ഒരു ആരാധകന്റെ പ്രതികരണവും അതിന് മാളവിക നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.  

ഹേ മാളവിക, 'ക്രിസ്റ്റി' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ എന്റെ ഹൃദയം നഷ്‍ടപ്പെട്ടുപോയി. അത് എനിക്ക് തിരികെ തരികെ. നിങ്ങളുടെ സാന്നിദ്ധ്യമുള്ള ഓരോ നിമിഷവും ഇഷ്‍ടപ്പെട്ടു.- എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്ത താരം ആരാധകന് സ്നേഹം അറിയിക്കുകയായിരുന്നു. 

ഇതു കൂടാതെ നിരവധി പേരാണ് ക്രിസ്റ്റിയേയും മാളവികയേയും പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. നല്ല വാക്കുകൾക്ക് എല്ലാം മാളവിക മറുപടിയുമായി എത്തിയിട്ടുണ്ട്. നിങ്ങൾക്കുവേണ്ടി രണ്ടാമതും സിനിമകാണാൻ പോകുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. സിനിമയുടെ റിലീസിന്റെ ഭാ​ഗമായി തന്റെ ട്വിറ്റർ അക്കൗണ്ടിന് ക്രിസ്റ്റി എന്ന് താൽകാലികമായി പേരു മാറ്റിയിരിക്കുകയാണ് മാളവിക. 

'പട്ടം പോലെ', 'ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ക്രിസ്റ്റി എന്ന ടൈറ്റിൽ കഥാപാത്രമായാണ് മാളവിക എത്തിയത്. തന്നേക്കാൾ പ്രായമുള്ള യുവതിയെ സ്നേഹിക്കുന്ന കൗമാരക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ ആല്‍വിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്തത്. ബെന്യാമനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്