ചലച്ചിത്രം

തമിഴ് ചലച്ചിത്ര താരം മയിൽസ്വാമി അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ. പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം. 
നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു മയില്‍സാമി. 

1984 ല്‍ പുറത്തിറങ്ങിയ കെ ഭാഗ്യരാജിന്‍റെ 'ധവനി കനവുകള്‍' എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമി തമിഴ് ചലചിത്ര രം​ഗത്തേക്ക് കടന്നുവരുന്നത്. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങി നിരവധി ചിത്രങ്ങളിൽ എണ്ണമറ്റ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ഭാരതിരാജ് സംവിധാനം ചെയ്‌ത 'കണ്‍കളെ കൈത് സെയ്' എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്‍റെ മികച്ച കൊമേഡിയനുള്ള പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 

സിനിമയ്‌ക്ക് പുറമെ ടെലിവിഷനിലും സ്റ്റേജിലും നിറസാന്നിധ്യമായിരുന്നു മയിൽസ്വാമി. ടെലിവിഷൻ അവതാരകനായും നാടക നടനായും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ എന്ന നിലയിലും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നെഞ്ചുക്കു നീതി, വീട്‍ല വിശേഷം, ദി ലെജന്‍ഡ് തുടങ്ങിയവയാണ് അടുത്തിടെ അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയ ചിത്രങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്