ചലച്ചിത്രം

'നികൃഷ്ടമായ ആൺ കോമാളിത്തം'; ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഹരീഷ് പേരടി

സമകാലിക മലയാളം ഡെസ്ക്

ടി സംയുക്തയെ പരസ്യമായി വിമർശിച്ച നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഹരീഷ് പേരടി. ജോലി സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ നിയമപരമായോ തൊഴിൽ സംഘടനകളുമായി ചർച്ച ചെയ്‌തോ പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ പേരിൽ നിന്നും ജാതി ഒഴിവാക്കുക എന്ന ധീര നിലപാടെടുത്ത നടിയെ പൊതുസമൂഹത്തിന് മുന്നിൽ അവഹേളിച്ച് നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിക്കരുതെന്നും ഹരീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. 

മധു സുധാകരൻ സംവിധാനം ചെയ്ത 'ബൂമറാംഗ്' എന്ന സിനിമയുടെ പ്രമേഷൻ പരിപാടിയിൽ നടി സംയുക്ത പങ്കെടുക്കാതിരുന്നതിൽ ഷൈൻ ടോം ചാക്കോ മാധ്യമങ്ങൾക്ക് മുന്നിൽ നടിയെ പരസ്യമായി വിമർശിച്ചിരുന്നു. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും ഏറ്റെടുത്ത പണി പൂർത്തിയാക്കണമെന്ന് നടിക്കെതിരെ ഷൈൻ പറഞ്ഞിരുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്

ജോലി സംബന്ധമായ കരാറുകൾ തെറ്റിച്ചിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായോ,തൊഴിൽ സംഘടനകളുമായി ചർച്ചചെയ്തോ ആണ് പരിഹരിക്കപെടേണ്ടത്...അല്ലാതെ സ്വന്തം ജാതിവാൽ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ,ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിനുമുന്നിൽ അവഹേളിച്ച്..നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിച്ചിട്ടല്ല...

സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോൾ..ഷൈൻ..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആൺ മാത്രമാകുന്നു..ഷൈൻ തിരുത്തുമെന്ന പ്രതീക്ഷയോടെ..എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ഏറ്റെടുത്ത ജോലി പൂർത്തിയാക്കുകയാണ്

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം