ചലച്ചിത്രം

ഇത്തവണ ഓസ്‌കറില്‍ 'അടിപൊട്ടില്ല', തടുക്കാന്‍ ക്രൈസിസ് ടീം റെഡി

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ തവര്‍ഷത്തെ ഓസ്‌കര്‍ വാര്‍ത്തകളില്‍ നിറഞ്ഞത് നടന്‍ വില്‍ സ്മിത്തിന്റെ അടിയുടെ പേരിലാണ്. ഓസ്‌കര്‍ ചടങ്ങിന്റെ അവതാരകനായ ക്രിസ് റോക്കിനെ സ്‌റ്റേജില്‍ കയറി ഹോളിവുഡ് സൂപ്പര്‍താരം മുഖത്ത് അടിക്കുകയായിരുന്നു. ഓസ്‌കറിന്റെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തുന്ന സംഭവമായി ഇത് മാറി. എന്നാല്‍ ഈ വര്‍ഷം അത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി ക്രൈസിസ് ടീം രൂപീകരിച്ചിരിക്കുകയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്. 

അക്കാദമി സിഇഒ ബില്‍ ക്രാമെര്‍ ആണ് ക്രൈസിസ് ടീമിനെക്കുറിച്ച് വ്യക്തമാക്കിയത്. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അത് ക്രൈസിസ് ടീം തടുക്കും. പല സാഹചര്യങ്ങളും പരിശോധിച്ചു. എന്നാല്‍ എന്താണ് നടക്കുക എന്ന് മുന്‍കൂട്ടി പറയാനാവാത്തതിനാല്‍ ചില പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട് എന്നും പറഞ്ഞു. കഴിഞ്ഞ തവണത്തെ ഓസ്‌കറോടെയാണ് എന്തും സംഭവിക്കാം എന്ന ചിന്തയുണ്ടായത്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന സംഘമാണിത്. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ അവര്‍ ഒന്നിച്ച് എത്തും. അത് ഉപയോഗിക്കേണ്ടിവരില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ് റോക്ക് ഓസ്‌കര്‍ വേദിയില്‍ വച്ച് തന്റെ ഭാര്യയുടെ മുടിയേക്കുറിച്ച് പരാമര്‍ശം നടത്തിയതാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ഇത് വന്‍ വിവാദങ്ങള്‍ക്കാണ് കാരണമായത്. പിന്നാലെ ക്ഷമാപണവുമായി വില്‍ സ്മിത്ത് എത്തിയിരുന്നു. ഇത്തവണ മാര്‍ച്ച് 12നാണ് ഓസ്‌കര്‍ ചടങ്ങുകള്‍ നടക്കുക. ഇന്ത്യയുടെ പ്രതീക്ഷയായി ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാനത്തിന്റെ നോമിനേഷനിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

തിയറ്ററിൽ ഇപ്പോഴും ഹൗസ്ഫുൾ: ഇനി ഒടിടി പിടിക്കാൻ രം​ഗണ്ണനും പിള്ളേരും, 'ആവേശം' പ്രൈമിൽ എത്തി

തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടിന് ജയിക്കും; രാജീവ് ചന്ദ്രശേഖര്‍ക്ക് 15,000 ഭൂരിപക്ഷം; ബിജെപി കണക്കുകൂട്ടല്‍ ഇങ്ങനെ

അവധിക്കാലമാണ്..., ഹൈറേഞ്ചുകളിലെ വിനോദയാത്രയിൽ സുരക്ഷ മറക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 53,000ല്‍ താഴെ