ചലച്ചിത്രം

നാൻസി റാണി സിനിമയുടെ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

നാൻസി റാണി എന്ന സിനിമയുടെ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. നാൻസി റാണി സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ജോൺ ഡബ്ല്യൂ വർ​ഗീസാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. കന്നി സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോ​ഗം. അഹാന കൃഷ്ണയാണ് നാൻസി റാണി സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. 

ഒത്തിരി സിനിമ മോഹങ്ങളും പേറി മനു നടന്നു കയറിയത് ഒരു സംവിധായകന്റെ യഥാർഥ വേഷത്തിലായിരുന്നു ... നിരവധി മലയാള സിനിമ നടന്മാരെ അണിനിരത്തി പൂർത്തിയായ നാൻസി റാണി എന്ന തന്റെ കന്നി സിനിമ വെളിച്ചം കാണാൻ ദിവസങ്ങൾ മാത്രം ബാക്കി നിർത്തിയാണ് മനു മരണത്തിന്റെ കരങ്ങളിൽ അമർന്നു പോയത്. ഇത് ഞങ്ങൾക്ക് തീരാ നഷ്ടമാണ് .. സ്വപ്നങ്ങൾ ബാക്കിയാക്കി മനു നടന്നു മറയുമ്പോൾ , നിങ്ങൾ ചെയ്തു പൂർത്തിയാക്കിയ നിങ്ങളുടെ സ്വ്പ്നം , നാൻസി റാണി എന്ന പ്രഥമ ചിത്രം ജന ഹൃദയങ്ങൾ കിഴടക്കും ... ആ ഒരൊറ്റ ചിത്രം മലയാള കരയിൽ നിങ്ങൾക്ക് അമർത്യത നേടിത്തരും ... തീർച്ച !!! അടുത്ത നിമിഷം എന്തു എന്ന് ഉറപ്പില്ലാത്ത മനുഷ്യ  ജീവിതത്തിനു മുൻപിൽ നമ്ര ശിരസ്കനായി ഒരു പിടി ബാഷ്പാഞ്ജലി.- ജോൺ ഡബ്ല്യൂ വർ​ഗീസ് കുറിച്ചു. 

കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് മനും. നാളെ ഫെബ്രുവരി 26ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന പളള്ളിയിൽ മനുവിന്റെ മൃതദേഹം സംസ്കരിക്കും. നയനയാണ് ഭാര്യ. രണ്ട് വർഷം മുമ്പ് മനു സംവിധായകനായ നാൻസി റാണിയുടെ ചിത്രം പ്രഖ്യാപിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിലെത്തിയിരുന്നു. ‘എന്‍റെ കൊച്ചുകൗതുകം’എന്ന സിനിമയില്‍ മനു ജെയിംസ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. റോബിന്‍ ഹുഡ് എന്നൊരു ഇംഗ്ലീഷ് ഫിലിമും ഒരു ചില്‍ഡ്രന്‍സ് ഫിലിമും സ്വന്തമായി സംവിധാനം ചെയ്തതിനുശേഷമാണ് മനു ജെയിംസ് ‘നാന്‍സിറാണി’ എന്ന സിനിമ ഒരുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്