ചലച്ചിത്രം

അഭിപ്രായ ഭിന്നത; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് 'അമ്മ' പിന്‍മാറി; നോണ്‍പ്ലെയിങ് ക്യാപ്റ്റന്‍ സ്ഥാനത്ത് മോഹന്‍ലാല്‍ ഉണ്ടാകില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഓര്‍ഗനൈസര്‍ സ്ഥാനത്തു നിന്ന് താരസംഘടനയായ അമ്മ പിന്‍മാറി. സിസിഎല്‍ മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം. നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍  സ്ഥാനത്ത് മോഹന്‍ലാല്‍ ഉണ്ടാകില്ലെന്നും താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു. 

ടീമിലുളള കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും അടക്കമുള്ള താരങ്ങള്‍ മത്സരിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സുമായി താരസംഘടനയായ അമ്മയ്ക്ക് ഒരു ബന്ധവുമില്ലെന്നും മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഭാരവാഹികള്‍ പറഞ്ഞു. അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവായിരുന്നു കഴിഞ്ഞ 8 വര്‍ഷം ടീം മാനേജര്‍.

കോവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇക്കുറി സിസിഎല്‍ നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു