ചലച്ചിത്രം

വിജയ് വിവാഹമോചിതനായെന്ന് വാർത്തകൾ; സത്യം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സൂപ്പർതാരം വിജയ് യുടെ കുടുംബജീവിതത്തെക്കുറിച്ചായിരുന്നു ചർച്ചകൾ. ഭാര്യ അഞ്ജലിയുമായി താരം വിവാഹമോചനത്തിന് ഒരുങ്ങുന്നതായിട്ടായിരുന്നു വാർത്തകൾ. ഇതിനു പിന്നാലെ താരത്തെക്കുറിച്ച് മോശമായ പല വാർത്തകളും പ്രചരിക്കപ്പെട്ടു. താരത്തിന്റെ വിവാഹമോചന വാർത്തകൾ തള്ളിക്കൊണ്ട് താരത്തിന്റെ അടുത്തവൃത്തങ്ങൾ രം​ഗത്തെത്തിയിരിക്കുകയാണ്. 

വിജയുടെ വിക്കിപീഡിയ പേജിൽ വന്ന തിരുത്താണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. അഞ്ജലിയുമായി ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനം കഴിഞ്ഞെന്നായിരുന്നു നൽകിയിരുന്നു. അതിനു പിന്നാലെ നടന്ന വിജയുടെ പുതിയ ചിത്രം വാരിസിന്റെ ഓഡിയോ ലോഞ്ചിലും സംവിധായകൻ അറ്റ്ലീയുടെ ഭാര്യയുടെ ബേബി ഷവർ ചടങ്ങിലും അഞ്ജലിയെ കാണാതിരുന്നതോടെ വേർപിരിയൽ വാർത്ത ചർച്ചയാവുകയായിരുന്നു. അതിനിടെ മറ്റൊരു നടിയുമായി താരം പ്രണയത്തിലാണെന്നും അഭ്യൂഹങ്ങൾ വന്നു. 

എന്നാൽ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് വിജയിയോടടുത്ത വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികൾക്കൊപ്പം അമേരിക്കയിലായതിനാലാണ് അഞ്ജലി ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നത് എന്നാണ് പറയുന്നത്. വാരിസിന്റെ റിലീസിന് ശേഷം താരവും കുടുംബത്തിന്റെ അടുത്തേക്ക് പോകും. അടിസ്ഥാനരഹിതമാണ് ഇത്തരം വാർത്തകളെന്നും ആരാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. വേർപിരിയൽ പരാമർശം വിക്കിപീഡിയയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

ഫാമിലി മാനായാണ് വിജയ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. പല പരിപാടികളിലും താരം അഞ്ജലിക്കൊപ്പം എത്താറുണ്ട്. 1999ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ ഷാഷ എന്നീ മക്കളുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി