ചലച്ചിത്രം

ബാലയ്യയ്ക്ക് ജയ് വിളി, തെലുങ്കിൽ പ്രസം​ഗിച്ച് ഹണി റോസ്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. ഇപ്പോൾ തെലുങ്കിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന വീര സിംഹ റെഡ്‌ഡി എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ഇപ്പോൾ ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ പ്രി റിലീസ് ചടങ്ങിലെ ഹണി റോസിന്റെ പ്രസം​ഗമാണ്. തെലുങ്കിലാണ് ഹണി സംസാരിച്ചത്. 

ചുവന്ന ഫ്രോക്ക് ധരിച്ചാണ് താരം ചടങ്ങിന് എത്തിയത്. ബാലയ്യയ്ക്ക് ജയ് വിളിച്ചുകൊണ്ടാണ് താരം സംസാരിച്ചുതുടങ്ങിയത്. തെലുങ്കിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച താരം ബാലയ്യയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞു. ഹണി റോസിനെ കയ്യടിയോടെയാണ് ബാലയ്യ വരവേറ്റത്. തെലുങ്കിൽ നന്നായി സംസാരിച്ചു എന്നു അവതാരക പറഞ്ഞപ്പോൾ താൻ കാണാപാഠം പഠിച്ചതാണെന്നാണ് താരം പറഞ്ഞത്. 

താരത്തിന്റെ തെലുങ്ക് കേട്ട് അഭിനന്ദനം അറിയിക്കുകയാണ് കമന്റ് ബോക്‌സിലൂടെ ആരാധകർ. അനവധി തെലുങ്ക് ആരാധകരും അഭിനന്ദനം അറിയിക്കുന്നുണ്ട്. തെലുങ്ക് നടിമാർ പോലും ഇങ്ങനെ സംസാരിക്കാറില്ലെന്നും ഇത്രയും വ്യക്തമായി പറഞ്ഞ നിങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ചത്.എന്തായാലും മികച്ച അഭിപ്രായമാണ് താരത്തിന്റെ പ്രസം​ഗത്തിന് ലഭിക്കുന്നത്. 

ഗോപിചന്ദ് മലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത