ചലച്ചിത്രം

ഒടിയനേയും എടുത്തുകൊണ്ട് മോഹൻലാൽ ഫാൻ പോയി; ഇഷ്ടപ്പെട്ടെന്ന് വിഎ ശ്രീകുമാർ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെ നായകനാക്കി വിഎ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. സിനിമ വലിയ ശ്രദ്ധനേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒടിയന്റെ പ്രതിമ നഷ്ടപ്പെട്ടുവെന്ന വിവരവുമായാണ് ശ്രീകുമാർ എത്തിയത്. അദ്ദേഹത്തിന്റെ പാലക്കാടുള്ള ഓഫിസിനു മുന്നിൽ വച്ചിരുന്ന രണ്ട് ഒടിയൻ ശിൽപങ്ങളിൽ ഒന്നാണ് ഒരാൾ എടുത്തുകൊണ്ട് പോയത്. ഇപ്പോൾ ഇപ്പോൾ പ്രതിമ എടുത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ 

'എല്ലാവർക്കും ഒരാകാംക്ഷ, ആ രസികൻ ആരാധകൻ ഒടിയനും കൊണ്ടു പോകുന്ന സീൻ കാണണമെന്ന്. സിസിടിവി ക്യാമറയിൽ ആ ദൃശ്യങ്ങൾ കണ്ട് ഞങ്ങളെല്ലാം ചിരിച്ചു. ലാലേട്ടൻ ഫാനിന്റെ തമാശയും, എടുത്തു കൊണ്ടു പോയ കഷ്ടപ്പാടും, കൊണ്ടുപോയി എന്നു വിളിച്ചറിയിച്ച സത്യസന്ധതയും എല്ലാവർക്കും ഇഷ്ടപ്പെട്ടു...  ദേ പോകുന്നു ഒടിയൻ...'- വിഡിയോ പങ്കുവച്ചുകൊണ്ട് ചെയ്തു കൊണ്ട് വിഎ ശ്രീകുമാർ കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് ഒടിയൻ നഷ്ടപ്പെട്ടവിവരം ശ്രീകുമാർ അറിയിച്ചത്. പുഷ് 360 ഓഫീസിനു മുന്നിൽ വച്ചിരുന്ന രണ്ട് പ്രതിമകളിൽ ഒന്നാണ് കാണാതെ പോയത്. അതിനു പിന്നാലെ മോഷ്ടിച്ച വിവരം ഒരാൾ ഫോൺ വിളിച്ചു പറയുകയും ചെയ്തു. നാട്ടിൽ തനിക്കു ഒരു വിലയും ഇല്ലെന്നും വില ഉണ്ടാകാൻ വേണ്ടിയാണ് പ്രതിമ കൊണ്ടുപോകുന്നത് എന്നുമാണ് അയാൾ പറഞ്ഞത്. അയാളുടെ ഓഡിയോ സന്ദേശവും ശ്രീകുമാർ പോസ്റ്റ് ചെയ്തു. 

ഒടിയന്റെ പ്രചാരണാര്‍ത്ഥമാണ് രണ്ട് പ്രതിമകൾ സ്ഥാപിച്ചത്. ഈ ഒടിയന്മാരെ കാണാനും സെൽഫി എടുക്കാനുമെല്ലാം പലരും വരുന്നതാണ്. കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. ഒടിയൻ സന്ദർശകർ വർദ്ധിച്ചപ്പോൾ ഞങ്ങൾ കുറച്ച് സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ശിൽപം പ്രദർശിപ്പിച്ചാലോ എന്നൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് പ്രതിമ മോഷണം പോയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍