ചലച്ചിത്രം

'എന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവർ വന്നത്, എലിസബത്തിനെ ആക്രമിച്ചു'; ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ബാല

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് നടൻ ബാലയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി താരം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. തന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവർ വന്നത് എന്നാണ് ബാല പറയുന്നത്. കത്തി കൊണ്ട് തന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചെന്നും എലിസബത്ത് ഭയങ്കര കരച്ചിലായിരുന്നു എന്നുമാണ് ബാല പറയുന്നത്. തന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നും ബാല പറഞ്ഞു. 

അക്രമികൾ ഇതിനു മുൻപും തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നാണ് ബാല പറയുന്നത്.  ‘ഒരു ദിവസം രാവിലെ 6 മണിക്ക് ഞാനും ഭാര്യയും നടക്കാൻ പോകുകയായിരുന്നു. അപ്പോൾ രണ്ട് പേർ വന്നു. എലിസബത്തിന്റെ കാലിൽ വീണു. പിറ്റേദിവസം ആരോടും പറയാതെ ഇവർ വീട്ടിലേക്ക് കയറിവന്നു. എന്റെ സുഹൃത്തുക്കൾ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോൾ പെട്ടെന്ന് ഇറങ്ങി പോയി. ഇറങ്ങി പോയവർ പുറത്തൊക്കെയൊന്ന് കറങ്ങി, പിന്നെ അകത്ത് കയറാൻ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. - ബാല പറഞ്ഞു. 

താൻ വീട്ടിൽ ഇല്ലെന്ന് അറിഞ്ഞാണ് അവർ ​ഗുണ്ടായിസം കാണിച്ചതെന്നും തന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചെന്നും താരം വ്യക്തമാക്കി. തന്റെ കയ്യിൽ ആക്രമണത്തിന്റെ ഫുൾ സിസിടിവി ദൃശ്യമുണ്ടെന്നും അവരുടെ വണ്ടി നമ്പർ വരെ കയ്യിലുണ്ടെന്നുമാണ് ബാല പറയുന്നത്. നാവിൽ സ്റ്റാമ്പ് വച്ചാണ് അവർ വന്നതെന്നും താരം പറഞ്ഞു. 

എന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവർ വന്നത്. ഞാനെന്ത് പാപമാണ് ചെയ്തത്. ചിലപ്പോൾ ക്വട്ടേഷൻ ആകാം. അങ്ങനെ ആണെങ്കിൽ രണ്ട് പേരെ വിട്ട് എന്നെ നാണം കെടുത്തരുത്. ഒരു മുപ്പത്, നാൽപത് പേരെ വിടൂ. ആണുങ്ങളില്ലാത്ത സമയത്ത് വീട്ടിൽ ചെന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നതാണോ ആണത്തം. അവൾക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? എലിസബത്തിന് ഇപ്പോൾ ഇവിടെ നിൽക്കാൻ വരെ പേടിയാണ്. അവരൊരു ഡോക്ടറാണ്. ജീവിതത്തിൽ ഇതൊന്നും അവൾ കണ്ടിട്ടില്ല. എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. ഭാര്യയുടെ കാലിൽ വന്ന് വീണവർ തന്നെയാണ് ആക്രമിക്കാൻ വന്നത്. അതുൽ എന്നാണ് പേര്. എന്തിനാണ് അവർ ചെയ്തത് എന്നറിയില്ല. ഈ സംഭവത്തിന് കാരണം എനിക്ക് അറിയാം. എലിസബത്ത് ഭയങ്കരമായി കരഞ്ഞു. ഇവിടെ നിന്ന് പോകുമെന്നാണ് പറയുന്നത്. പൊലീസ് വന്നപ്പോഴാണ് കരച്ചിൽ നിർത്തിയത്.- ബാല പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം