ചലച്ചിത്രം

അഹമ്മദാബാദിൽ നിന്ന് തൃശൂരിലേക്കുള്ള ട്രെയിൻ യാത്ര; ജീവിതത്തിലെ ഏറ്റവും വിലയേറിയ ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

സമകാലിക മലയാളം ഡെസ്ക്

ണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തിയ മാളികപ്പുറം വൻ വിജയമായി മാറിയിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ബോക്സ് ഓഫിസിലും വൻ മുന്നേറ്റമാണ് ചിത്രം നടത്തിയത്. ഇപ്പോൾ തന്റെ ജീവിതത്തിലെ വിലയേറിയ രണ്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. 

അഹമ്മദാബാദിൽ നിന്ന് തൃശൂരിലേക്ക് ട്രെയിൻ കയറിയപ്പോൾ എടുത്ത പഴയചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൗമാരക്കാരനായ ഉണ്ണി മുകുന്ദനെയാണ് ചിത്രത്തിൽ കാണുന്നത്. മാളികപ്പുറം തന്റെ കരിയറിലെ തന്നെ ഏറ്റവും വലയി ഹിറ്റാക്കിയതിന് നന്ദി പറയുന്നതായും ഉണ്ണി മുകുന്ദൻ കുറിച്ചു. 

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം

ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങള്‍ ഞാൻ പങ്കിടുന്നു. ഞാൻ എന്താണ് ചെയ്‍തുകൊണ്ടിരിക്കുന്നത് എന്ന് ഒരു ദിവസം എല്ലാവര്‍ക്കും മനസിലാകുമെന്ന്, അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിൻ കയറിയപ്പോള്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാൻ വളരെ സന്തോഷവനായിരുന്നു അപ്പോള്‍.  എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചെറിയൊരു അംശം കാണിക്കുന്നതാണ് ഈ ചിത്രങ്ങള്‍. എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ എല്ലാ അഭ്യുദയകാംക്ഷികളോടും വലിയ നന്ദി പറയുന്നു. ഞാൻ കണ്ട വലിയ സ്വപ്‍നത്തിലേക്ക് എന്നെ എത്തിച്ചതിന് നന്ദി. സ്വപ്‍നങ്ങള്‍ കാണാനും, വിശ്വസിക്കാനും പിന്തുടരാനും യാഥാര്‍ഥ്യമാക്കാനും ഉള്ളതാണ്. 'മാളികപ്പുറം' എന്റെ കരിയറിലെ തന്നെ ഏറ്റവും വലയി ഹിറ്റാക്കിയതിന് നന്ദി. നിങ്ങളുടെ ഹൃദയം സ്‍പര്‍ശിക്കാനും ജീവിതത്തില്‍ സന്തോഷത്തിന്റെ ചെറിയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞതില്‍ സന്തോഷവാനാണ്. സിനിമ എന്നാല്‍ അതാണ്. സ്‍പനം കാണുക, ലക്ഷ്യം നേടുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും