ചലച്ചിത്രം

'ഹൃതിക് റോഷൻ പ്രഭാസിന്റെ മുന്നിൽ ഒന്നുമല്ല'; അന്ന് അങ്ങനെ പറഞ്ഞത് തെറ്റ്, മാപ്പ് പറഞ്ഞ് രാജമൗലി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ ഹൃതിക് റോഷനെ തെലുങ്ക് നടൻ പ്രഭാസുമായി താരതമ്യം ചെയ്ത് വർഷങ്ങൾക്ക് മുൻപ് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച് സംവിധായകൻ രാജമൗലി. 2008ൽ പ്രഭാസിന്റെ 'ബില്ല' എന്ന ചിത്രം റിലീസ് ആയ സമയത്ത് രാജമൗലി നൽകിയ ഒരു അഭിമുഖത്തിലായിരുന്നു പരാമർശം. അഭിമുഖത്തിന്റെ വീഡിയോ കുറച്ച് നാളുകൾക്ക് മുൻപ് വൈറലായത് വിവാദമായിരുന്നു.  

ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ്സിന്റെ റെഡ് കാർപ്പറ്റിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. ഹൃതിക്‌ റോഷനെ അപമാനിക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശ്യം. എന്നാൽ താൻ ഉപയോഗിച്ച വാക്കുകൾ തെറ്റായിപ്പോയെന്നും രാജമൗലി പറഞ്ഞു.

''ധൂം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തപ്പോൾ ഞാൻ അത്ഭുതപ്പെട്ടു, എങ്ങിനെയാണ് ബോളിവുഡിന് ഇത്രയും നിലവാരമുള്ള സിനിമ എടുക്കാൻ സാധിക്കുന്നതെന്ന്? ഹൃതികിനെപ്പോലുള്ള നടൻമാർ എന്താണ് നമുക്ക് ഇല്ലാതെ പോകുന്നത്? എന്നാൽ ബില്ലയുടെ ട്രെയ്ലർ കണ്ടപ്പോൾ മനസിലായി. പ്രഭാസിന്റെ മുൻപിൽ ഹൃതിക്‌ ഒന്നുമല്ലെന്ന്. തെലുങ്ക് സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് എത്തിച്ച മെഹർ രമേഷിന് എന്ന സംവിധായകന് അഭിനന്ദനങ്ങൾ''- എന്ന് രാജമൗലി പറയുന്നതായിരുന്നു വീഡിയോ. റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''