ചലച്ചിത്രം

വെറും നിലത്ത് തളർന്നു കിടന്നുറങ്ങുന്ന മമ്മൂട്ടി, ആ നിമിഷത്തെ ഫ്രെയിമിലാക്കി ജോർജ്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി എന്ന നടനെ ഒന്നുകൂടി ഉറപ്പിക്കുന്ന ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടെ 'നൻപകൽ നേരത്ത് മയക്കം'. ജനുവരി 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രശംസയാണ് നേടുന്നത്. മൂവാറ്റുപുഴയിൽ നിന്നും വേളാങ്കണ്ണിക്ക് പോയി മടങ്ങുന്ന ജെയിംസിൽ നിന്നും സുന്ദരത്തിലേക്കുള്ള പരകായ പ്രവേശനമാണ് ചിത്രത്തിന്റെ അടിസ്ഥാനം. വേളാങ്കണ്ണിയിൽ നിന്ന് തിരിച്ച് വരുന്ന ബസിൽ നിന്നും ജെയിംസ് എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഒരു സ്വപ്നലോകത്തേക്കാണ് നടന്നു കയറുന്നത്.

സുന്ദറായി മാറുന്ന ജെയിംസ് ക്ഷേത്രത്തിലെത്തി തൊഴുത് നിൽക്കുന്ന ഒരു രം​ഗമുണ്ട് ചിത്രത്തിന്റെ തുടക്കത്തിൽ. ആ സീനിന്റെ ഷൂട്ടിന് ശേഷം വിശ്രമിക്കുന്ന മമ്മൂട്ടിയുടെ ചിത്രം അദ്ദേഹം പോലും അറിയാതെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ജോർജ് പകർത്തി. വാടിയ ഇലകൾ വീണുകിടക്കുന്ന നിലത്ത് തളർന്ന് കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. 

അതേസമയം മികച്ച് പ്രതികരണമാണ് ചിത്രത്തിന് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ലഭിക്കുന്നത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. കേരളത്തിൽ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എസ് ഹരീഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും ചിത്രത്തിൽ നിർമാണ പങ്കാളിത്തമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു