ചലച്ചിത്രം

താടിയെല്ലിനും മൂക്കിനും ​ഗുരുതര പരിക്ക്, ശസ്ത്രക്രിയ കഴിഞ്ഞു; ബോട്ടപകടത്തെക്കുറിച്ച് വിജയ് ആന്റണി

സമകാലിക മലയാളം ഡെസ്ക്

ടനും ​സം​ഗീതസംവിധായകനുമായ വിജയ് ആന്റണിക്ക് മലേഷ്യയിൽവച്ച് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റിരുന്നു. ഇപ്പോൾ തന്റെ ആരോ​ഗ്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം. അപകടത്തിൽ തനിക്ക് താടിയെല്ലിനും മൂക്കിനും ​ഗുരുതരമായ പരിക്കേറ്റു എന്നാണ് വിജയ് ആന്റണി ട്വിറ്ററിൽ കുറിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞെന്നും താരം വ്യക്തമാക്കി. 

'പ്രിയ സുഹൃത്തുക്കളെ, മലേഷ്യയിൽ നടന്ന പിച്ചൈക്കാരൻ 2 ചിത്രീകരണത്തിനിടെ താടിയെല്ലിനും മൂക്കിനുമേറ്റ സാരമായ പരിക്കിൽ നിന്ന് ഞാൻ സുഖം പ്രാപിച്ചു വരികയാണ്. ഒരു മേജർ സർജറി കഴിഞ്ഞിരിക്കുകയാണ്. എത്രയും പെട്ടെന്നുതന്നെ നമുക്ക് വീണ്ടും കാണാം . നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി'- വിജയ് ആന്റണി ട്വീറ്റ് ചെയ്തു. ആശുപത്രിയിൽ നിന്നുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. മലേഷ്യയിലെ ചികിത്സയ്ക്ക് ശേഷം താരം കഴിഞ്ഞദിവസം ചെന്നൈയിൽ തിരിച്ചെത്തി.

വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന പിച്ചൈക്കാരൻ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. മലേഷ്യയിലെ ലങ്കാവി ദ്വീപിൽ ബോട്ടിൽ വെച്ചുള്ള സംഘട്ടനരം​ഗം ചിത്രീകരിക്കവേയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോട്ട് നിയന്ത്രണംവിട്ട് ക്യാമറാസംഘമുണ്ടായിരുന്ന വലിയ ബോട്ടിൽ ഇടിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയശേഷം അദ്ദേഹത്തെ കോലാലംപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്