ചലച്ചിത്രം

മാസ് ആക്ഷനുമായി ബൃന്ദാ മാസ്റ്ററിന്റെ ത​ഗ്സ്, നായികയായി അനശ്വര രാജൻ; ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന ത​ഗ്സിന്റെ ട്രെയിലർ പുറത്ത്. മാസ് ആക്ഷനുമായി എത്തുന്ന ചിത്രത്തിൽ ഹ്രിദ്ധുവും ബോബി സിംഹയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. 

ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ് , ആര്യ, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്. പ്രശസ്തമായ ലയോള കോളേജിലെ ആർട്സ് ഫെസ്റ്റിവലിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചടങ്ങും നടന്നു. 

ജയലിൽ നിന്ന് പുറത്തിറങ്ങാനുള്ള തടവു പുള്ളിയുടെ കഥയാണ് ചിത്രം പറയുന്നത്. ആർ.കെ. സുരേഷ്, മുനിഷ് കാന്ത്, ശരത് അപ്പാനി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷം ചെയ്ത ഹ്രിദ്ധുവിന്റെ തമിഴിലെ അരങ്ങേറ്റമാണ് ഇത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യും.

റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സും ജിയോ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്.  സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണം, പ്രവീൺ ആന്റണി എഡിറ്റർ,ജോസഫ് നെല്ലിക്കൽ ആണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. എം. കറുപ്പയ്യ പ്രൊജക്റ്റ് കോഓർഡിനേറ്റർ, പി ആർ ഓ :പ്രതീഷ് ശേഖർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ