ചലച്ചിത്രം

പത്താൻ വൻ വിജയം; ആരാധകരെ ഞെട്ടിച്ച് മന്നത്തിൽ കിങ് ഖാന്റെ സർപ്രൈസ് എൻട്രി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ആരാധകർ കാത്തിരുന്ന കിങ് ഖാന്റെ തിരിച്ചുവരവ് ​ഗംഭീരമായി. ബോക്സ് ഓഫിസ് കീഴടക്കിക്കൊണ്ട് കുതിപ്പ് തുടരുകയാണ് ഷാരുഖ് ഖാന്റെ പത്താൻ. സിനിമ വൻ വിജയമായതിന്റെ സന്തോഷത്തിൽ ആരാധകർക്ക് സൂപ്പർ സർപ്രൈസ് നൽകിയിരിക്കുകയാണ് താരം. തന്റെ വീടായ മന്നത്ത് തടിച്ചു കൂടിയ ആരാധകരെ കാണാൻ താരം ബാൽക്കണിയിൽ എത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഷാരുഖ് ഖാൻ ആരാധകരെ കാണാനായി വീടിന്റെ ബാൽക്കണിയിൽ എത്തിയത്. ആരാധകരെ തൊഴുതുകൊണ്ട് അഭിവാദ്യം ചെയ്ത താരം പത്താനിലെ ‘ജൂമേ ജോ പഠാന്‍’ എന്ന ഗാനത്തിന്റെ ചുവടുവയ്ക്കുകയും ചെയ്തു. നിരവധി പേരാണ് താരത്തെ കാണാനായി വീടിനു മുന്നിൽ തടിച്ചുകൂടിയിരുന്നത്. 

തന്റെ ഞായറാഴ്ചയെ സ്നേഹത്തിൽ നിറച്ചതിന് ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് താരം വിഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ജന്മദിനം പോലുള്ള എന്തെങ്കിലും വിശേഷ ദിവസങ്ങളിലാണ് സാധാരണ ഷാറുഖ് ആരാധകരെ കാണാൻ വീടിന്റെ ബാൽക്കണിയിൽ എത്താറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് സർപ്രൈസ് ആയി എസ്ആർകെ മന്നത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ആരാധകരും അത് ആഘോഷമാക്കുകയായിരുന്നു.

അതിനിടെ പത്താൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ആദ്യ ദിവസം തന്നെ ചിത്രം നൂറു കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ഇതിനോടകം 400 കോടിക്ക് മേലെയാണ് ചിത്രം നേടിയിരിക്കുന്നത്. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ ഏബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു