ചലച്ചിത്രം

കെജിഎഫിനെ വെട്ടാൻ പ്രഭാസിന്റെ 'സലാർ', ഒപ്പം പൃഥ്വിരാജും; ടീസർ പുറത്ത്; നിരാശരെന്ന് ഒരുവിഭാ​ഗം ആരാധകർ

സമകാലിക മലയാളം ഡെസ്ക്


പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന സലാറിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സൂപ്പർഹിറ്റായി മാറിയ കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും സലാറിനുണ്ട്. ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് ചിത്രം എത്തിയത്. 

ഒന്നിലേറെ ഭാ​ഗങ്ങളിലെത്തുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗമായ സീസ്ഫയറിന്റെ ടീസറാണ് സിനിമാ പ്രേമികൾക്ക് മുന്നിലത്തിയത്. കെജിഎഫ് പോലെ ത്രസിപ്പിക്കുന്ന ആക്ഷൻ രം​ഗങ്ങളാൽ സമ്പന്നമാണ് ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. വ്യത്യസ്ത ലുക്കിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. 

എന്നാൽ സലാർ ടീസറിൽ ഒരു വിഭാ​ഗം ആരാധകർ നിരാശരാണ്. കെജിഎഫ് സംവിധായകനിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചത് എന്നാണ് അവർ പറയുന്നത്. കൂടാതെ പ്രഭാസിന്റെ അടുത്ത വമ്പൻ പരാജയമായിരിക്കും ചിത്രമെന്നും പറയുന്നവരുണ്ട്. ട്വിറ്ററിൽ ഡസപ്പോയ്ന്റഡ് ഹാഷ്​ടാ​ഗ് ട്രെൻഡിങ് ആവുകയാണ്. 

സംവിധായകൻ പ്രശാന്ത് നീലും സൂപ്പർ സ്റ്റാർ പ്രഭാസും ആദ്യമായി ഒരുമിപ്പിക്കുന്ന ഇന്ത്യൻ ചിത്രമാണ് സലാർ. ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗണ്ടൂർ ആണ് ഈ മെഗാ പ്രോജക്റ്റ് നിർമ്മിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലും പരിസരങ്ങളിലുമായി 14 കൂറ്റൻ സെറ്റുകളിട്ടാണ് ചിത്രം നിർമ്മിച്ചത്. 400 കോടി ബഡ്ജറ്റുള്ള സലാർ പാർട്ട് 1: ബാഹുബലി, കെജിഎഫ് സീരീസ് തുടങ്ങിയ പ്രശസ്ത ബ്ലോക്ക്ബസ്റ്ററുകൾക്ക് സമാന്തരമായി നിർമ്മിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി

'ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ'; രഘുനന്ദന്‍ കാമത്ത് അന്തരിച്ചു