ചലച്ചിത്രം

'ഇത്ര എളിമ വേണ്ട'; കമൽ ഹാസനോട് അമിതാഭ് ബച്ചൻ, പൊട്ടിച്ചിരിച്ച് സദസ്: വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സാന്റിയാ​ഗോ: പ്രഭാസ് നായകനായി എത്തുന്ന കൽക്കി 2898 എന്ന ചിത്രത്തിലൂടെ കമൽ ഹാസനും അമിതാഭ് ബച്ചനും ഒന്നിക്കുകയാണ്. ഇരുവരും ശക്തമായ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വലിയ ബജറ്റിൽ ഒരുക്കുന്ന ചിത്രം അടുത്തിടെയാണ് അമേരിക്കയിലെ സാന്‍റിയാഗോയിലെ കോമിക് കോണില്‍ അവതരിപ്പിച്ചത്. 

പ്രധാനതാരങ്ങൾ പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു പ്രഖ്യാപനം. കമൽ ഹാസൻ, പ്രഭാസ്, റാണ ദഗ്ഗുബാട്ടി, സംവിധായകൻ നാഗ് അശ്വിൻ തുടങ്ങിയ ചിത്രത്തിലെ അണിയറ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. വിഡിയോ കോൺഫറൻസിലൂടെയാണ് ബി​ഗ് ബി തന്റെ സാന്നിധ്യം അറിയിച്ചത്. അതിനിടെ കമൽഹാസനെക്കുറിച്ചുള്ള അമിതാഭ് ബച്ചന്റെ കമന്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. 

ചടങ്ങിൽ അമിതാഭ് ബച്ചനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. അതിനിടെയാണ് ബി​ഗ് ബി ഇടപെട്ടത്.  "കമൽ ജി ഇത്രത്തോളം എളിമ വേണ്ട. നിങ്ങൾ ഞങ്ങള്‍ എല്ലാവരേക്കാളും വലിയ ആളാണ്"- എന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്. അതോടെ വേദിയിലും സദസിലുമിരുന്നവർ ചിരിക്കുകയായിരുന്നു. 

ഷോലെയിൽ സഹസംവിധായകനായി പ്രവർത്തിച്ചതിനെക്കുറിച്ചും കമൽ പറഞ്ഞു. ചിത്രത്തെ താൻ വെറുത്തെന്നും സിനിമ കണ്ട് ഉറങ്ങാൻ സാധിച്ചില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ സിനിമകളെക്കുറിച്ച് അമിതാഭ് ബച്ചൻ നല്ലത് പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നാഗ് അശ്വിനാണ് കല്‍കി 2898 എഡി സംവിധാനം ചെയ്യുന്നത്. 600 കോടി രൂപയാണ് കല്‍കിയുടെ ബജറ്റ്. നാഗ് അശ്വിൻ തന്നെയാണ് തിരക്കഥയും. ദീപിക പാദുകോണ്‍ ആണ് ചിത്രത്തിൽ നായികയാവുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഞ്ഞപ്പിത്തം: നാലുജില്ലകളില്‍ ജാഗ്രത, കുടിവെള്ള സ്രോതസുകളില്‍ പരിശോധന

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റില്‍

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍