ചലച്ചിത്രം

'അച്ഛന്‍ കള്ളന്‍ എന്നു പറയുന്നതിനേക്കാള്‍ അന്തസുണ്ട്': ഗണേഷ് കുമാറിന് എതിരായ പോസ്റ്റ് പങ്കുവച്ച് വിനായകന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ വിനായകന്റെ പരാമർശം വലിയ വാർത്തയായിരുന്നു. നടനെ വിമർശിച്ചുകൊണ്ട് പ്രമുഖർ ഉൾപ്പടെയുള്ളവർ രം​ഗത്തെത്തി. നടനും എംഎൽഎയുമായ കെബി ​ഗണേഷ് കുമാർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സംസ്കാരമില്ലാത്തതിനാലാണ് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നാണ് ​ഗണേഷ് കുമാർ പറഞ്ഞത്. ഇപ്പോൾ ​ഗണേഷ് കുമാറിന് മറുപടിയെന്നോണം പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകൻ. 

​ഗണേഷ് കുമാറിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റാണ് വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. അച്ഛന്‍ കള്ളന്‍ എന്നു പറയുന്നതിനേക്കാള്‍ അന്തസുണ്ട് അച്ഛൻ ചത്തു എന്നു പറയുന്നതിൽ എന്നു തുടങ്ങുന്നതാണ് കുറിപ്പ്. ഇതിൽ ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേസുകളും ഉയര്‍ന്ന ആരോപണങ്ങളേക്കുറിച്ച് പറയുന്നുണ്ട്. കൂടാതെ ബാലകൃഷ്ണയെ ഒരു വർഷം തടവിന് ശിക്ഷിച്ച വിധിയേക്കുറിച്ചുള്ള വിക്കിപീഡിയ വിവരങ്ങളുടെ സ്ക്രീൻഷോട്ടും കൂട്ടത്തിലുണ്ട്. 

കഴിഞ്ഞ ദിവസമാണ് വിനായകനെതിരെ ​ഗണേഷ് കുമാർ രം​ഗത്തെത്തിയത്. വളരെ ദൗര്‍ഭാഗ്യകരവും കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് വിനായകൻ നടത്തിയിരിക്കുന്നത്.  ഒരാളുടെ നിലവാരം നമുക്ക് മനസ്സിലാകുന്നത് ഇത്തരം വർത്തമാനങ്ങളിലൂടെയാണ്. ഇത് നാണംകെട്ട ഒരു പരാമർശമാണ്. ഉമ്മൻചാണ്ടിയെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല. സംസ്കാരശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തിൽ പെരുമാറാൻ കഴിയൂ.- എന്നാണ് ​ഗണേഷ്കുമാർ പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി