ചലച്ചിത്രം

'ഓർമ്മകളിൽ ആ ചിരിച്ച മുഖം', ഹരീഷ് പേങ്ങന് അന്ത്യാഞ്ജലി അർപ്പിച്ച് ചലച്ചിത്ര ലോകം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മായാത്ത ചിരിയോടെ നടൻ ഹരീഷ് പേങ്ങൻ ഇനി മലയാളികളുടെ മനസിൽ ജീവിക്കും. വയറുവേദനയായി ആശുപത്രിയിൽ ചികിത്സക്കെത്തിയ ഹരീഷിന് കരൾ രോഗം സ്ഥിരീകരിക്കുകയും അപ്രതീക്ഷിതമായി അന്ത്യം സംഭവിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്‌ചയായിരുന്നു അന്ത്യം. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി തയാറായെങ്കിലും അതിന് കാത്തു നിൽക്കാതെ ഹരീഷ് മടങ്ങി.

ഹരീഷ് പേങ്ങന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോട് കൂടി ജന്മനാടായ തുരുത്തിശ്ശേരിയിലെ വീട്ടിൽ സംസ്കരിച്ചു. നാട്ടുകാരും കലാ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകൾ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.  

നടന്മാരായ സിദ്ദിഖ്, ബാബു രാജ്, ജോജു ജോർജ്, സിജു വിൽസൺ, ബിജുക്കുട്ടൻ, സിനോജ് അങ്കമാലി തുടങ്ങിയവർ ഹരീഷിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.ആലുവ എംഎൽഎ അൻവർ സാദത്ത്, മുൻ മന്ത്രി എസ് ശർമ, ബെന്നി ബഹനാൻ എംപി തുടങ്ങി നിരവധി രാഷ്ട്രീയ പ്രവർത്തകരും ഹരീഷിന് അന്ത്യാഞ്ജലി അർപ്പിച്ചു. 

മഹേഷിന്റെ പ്രതികാരം, ഹണീ ബി 2.5, ജാനേ മൻ, വെള്ളരിപ്പട്ടണം, ഷഫീക്കിന്റെ സന്തോഷം, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച താരമാണ് ഹരീഷ് പേങ്ങൻ. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ 'പേങ്ങൻ' എന്ന കഥാപാത്രം ചെയ്തതിനു ശേഷമാണ് അദ്ദേഹം ഹരീഷ് പേങ്ങൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. കരൾ മാറ്റിവയ്ക്കൽ ചികിത്സയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഹരീഷിന്റെ അപ്രതീക്ഷിത വിയോഗം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ