ചലച്ചിത്രം

'ചർമത്തിൽ ഒരുപാട് പരീക്ഷണം വേണ്ട'; അമ്മ തന്ന ഉപദേശം തുറന്നു പറഞ്ഞ് ദീപിക

സമകാലിക മലയാളം ഡെസ്ക്

ന്റെ തിളക്കമാർന്ന ചർമത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ദീപിക പദുക്കോൺ. സോഷ്യല്‍ മീഡിയയിലെ ക്വസ്റ്റിയന്‍ ആന്റ് ആന്‍സറിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് താരം രഹസ്യം വെളിപ്പെടുത്തിയത്. മേക്കപ്പ് കുറച്ച് ഉപയോ​ഗിച്ചിട്ടും ഇത്തരത്തിൽ തിളങ്ങുന്ന ചർമം ഉണ്ടാകുന്നതെങ്ങനെയെന്നായിരുന്നു ആരാധകരുടെ ചോദ്യം.

ചർമത്തിന്റെ ഏറ്റവും അടിസ്ഥാന കാര്യങ്ങൾ പഠിപ്പിച്ചത് അമ്മ ഉജ്ജ്വല പദുക്കോണ്‍ ആണെന്ന് ദീപിക പറഞ്ഞു. ചര്‍മത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തരുതെന്നും എല്ലാം സിംപിള്‍ ആയി ചെയ്യണമെന്നും കുട്ടിക്കാലം മുതല്‍ അമ്മ തന്നെ ഉപദേശിക്കാറുണ്ടായിരുന്നെന്നും ദീപിക പറയുന്നു.

'എന്റെ ചര്‍മത്തിന്റെ പിന്നിലെ രഹസ്യം എല്ലാം ലളതിമായി ചെയ്യുക എന്നതാണ്. അമ്മ പഠിപ്പിച്ചുതന്ന മന്ത്രമാണത്. നിങ്ങളുടെ ചര്‍മത്തില്‍ കൂടുതലായി ഒന്നും ചെയ്യരുത്. മേക്കപ്പ് ഉള്‍പ്പെടെ എല്ലാം സിംപിള്‍ ആയി ചെയ്യുക.

എന്റെ യാത്രയില്‍ ഉടനീളം ചര്‍മസംരക്ഷണ ദിനചര്യയിലൂടെ ഞാന്‍ അമ്മയുടെ ഉപദേശം പിന്തുടര്‍ന്നു. ചര്‍മം വരണ്ടുപോകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കും. സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷ നേടാന്‍ സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കും. ഇതാണ് ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍.' ദീപിക പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി