ചലച്ചിത്രം

വരികൾ മാറ്റി, സ്വന്തം പോരാട്ടമാക്കി; നാട്ടു നാട്ടുവിന് ചുവടുവെച്ച് യുക്രൈൻ സൈനികർ; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സ്കർ നേട്ടത്തിലൂടെ ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറിയ ​ഗാനമാണ് ആർആർആറിലെ 'നാട്ടു നാട്ടു'. റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഈ ​ഗാനം സൃഷ്ടിച്ച ഓളം കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ വൈറലാവുന്നത് യുക്രൈൻ സൈനികരുടെ നാട്ടു നാട്ടു വിഡിയോ ആണ്. സിനിമയിലെ ​ഗാനരം​ഗം ഒന്നാകെ പുനർസൃഷ്ടിച്ചിരിക്കുകയാണ് സൈനികർ. 

​ഗാനത്തിലെ വരികളിലും മാറ്റമുണ്ട്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തേക്കുറിച്ചും അതിനോടുള്ള ചെറുത്തുനിൽപ്പിനെക്കുറിച്ചുമാണ് ​ഗാനത്തിലൂടെ പറയുന്നത്. ആർആർആറിലെ നായകന്മാർ ബ്രിട്ടനെതിരെ പോരാട്ടം നടത്തിയതുപോലെയാണ് തങ്ങളുടെ പോരാട്ടം എന്നാണ് ​ഗാനത്തിലൂടെ യുക്രൈൻ സൈനികർ വ്യക്തമാക്കുന്നത്. ഡ്രോൺ ഉപയോ​ഗിച്ച് യുദ്ധപരിശീലനം നടത്തുന്നതും ​ഗാനരം​ഗത്തിൽ വ്യക്തമാക്കുന്നുണ്ട്. യഥാർത്ഥ സൈനികർ തന്നെയാണ് വിഡിയോയിൽ എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഇതിനോടകം ആറു ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. രാംചരണും ജൂനിയര്‍ എന്‍.ടി.ആറും മല്‍സരിച്ച് ചുവടുവച്ച ​ആർ.ആർ.ആറിലെ ​ഗാനരം​ഗം ചിത്രീകരിച്ചത് യുക്രെയ്ന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലാണെന്നത് പ്രത്യേകതയാണ്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് മാസങ്ങൾക്ക് മുൻപായിരുന്നു ചിത്രീകരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം