ചലച്ചിത്രം

'ഇത്തരം മനുഷ്യർക്കിടയിൽ എങ്ങനെ ജീവിക്കും? ഭയാനകമാണ്  കേരളത്തിന്റെ അവസ്ഥ, പെണ്ണുങ്ങളേ ഒരു തരിമ്പും ദയ കാണിക്കരുത്'

സമകാലിക മലയാളം ഡെസ്ക്

കെഎസ്ആർടിസിയിൽ ന​ഗ്നത പ്രദർശനം നടത്തി അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ മാലയിട്ട് സ്വീകരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി നടൻ‌ ഷുക്കൂർ വക്കീൽ. സ്ത്രീകളുടെ ജീവിതം മുഴുക്കെ ട്രോമ ഉണ്ടാക്കിയവരെ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന മനുഷ്യർക്കിടയിൽ എങ്ങിനെയാണ് ജീവിതം സാധ്യമാവുകയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ അവസ്ഥ ഭയാനകമാണെന്നും ആൺ ഹുങ്കിനു മുമ്പിൽ കീഴടങ്ങരുതെന്നും അദ്ദേഹം കുറിച്ചു. 

ഷുക്കൂർ വക്കീലിന്റെ കുറിപ്പ് വായിക്കാം

പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിൽ യാത്ര ചെയ്യേണ്ടി വന്ന ഒട്ടു മിക്ക സ്ത്രീകളും ഒരിക്കലെങ്കിലും ഞരമ്പുകളുടെ അസ്ക്യതയ്ക്ക് നിർഭാഗ്യ വശാൽ വിധേയരായിട്ടുണ്ടാകും. മഹാ ഭൂരിപക്ഷം പേരും ഭയന്നും അമ്പരന്നും മൗനത്തിൽ പെട്ടു പോകാറാണ് പതിവ്. ഇത്തരം ഞരമ്പന്മാരുടെ കൈവിരലുകളോ ശരീര ഭാഗങ്ങളോ സ്പർശിപ്പിക്കപ്പെട്ട ഭാഗം എത്ര സോപ്പു വെള്ളത്തിൽ കഴുകിയാലും അഴുക്കു അവിടെ ബാക്കിയുണ്ടെന്ന ഫീലാണ് മനസ്സിൽ ഉണ്ടാവുക എന്നു അനുഭവസ്ഥർ അസ്വസ്ഥതയോടെ പറഞ്ഞിട്ടുണ്ട്. അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവരോട്  ഒന്നു സംസാരിച്ചു നോക്കൂ. അവർ കടന്നു പോയ അനുഭവങ്ങൾ പറയുമ്പോൾ മുഖം വരിഞ്ഞു മുറുകുന്നതും കണ്ണുകളിൽ തീ നിറയുന്നതും കാണാം. ഇങ്ങനെ സ്ത്രീകളുടെ ജീവിതം മുഴുക്കെ ട്രോമ ഉണ്ടാക്കിയവരെ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന മനുഷ്യർക്കിടയിൽ എങ്ങിനെയാണ് ജീവിതം സാധ്യമാവുക? ഭയാനകമാണ് നമ്മുടെ കേരള അവസ്ഥ. പെണ്ണുങ്ങളേ ഒരു തരിമ്പും ദയ കാണിക്കരുത്, ആൺ ഹുങ്കിനു മുമ്പിൽ കീഴടങ്ങാനുള്ളതല്ല അഭിമാനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം