ചലച്ചിത്രം

'എല്ലാവരും വിളിച്ചു', ഇൻസ്റ്റ​ഗ്രാമിലേക്ക് ചുവടുവച്ച് ഉർവശി; ഭർത്താവിനും മകനുമൊപ്പമുള്ള വിഡിയോ പങ്കുവച്ചു

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ എക്കാലത്തേയും മികച്ച നായികമാരിൽ ഒരാളാണ് ഉർവശി. മലയാളത്തിലും തമിഴിലും ഉൾപ്പടെ നിരവധി സിനിമകളിലാണ് താരം വേഷമിട്ടിട്ടുള്ളത്. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു താരം. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലേക്ക് വരവ് അറിയിച്ചിരിക്കുകയാണ് ഉർവശി. 

ഉർവശി ശിവപ്രസാദ് എന്ന പേരിലാണ് അക്കൗണ്ട് ആരംഭിച്ചത്. ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രമാണ് ഉർവശി അക്കൗണ്ടിലൂടെ ആദ്യം പങ്കുവച്ചത്. ഇതിനു പിന്നാലെ ഒരു വിഡിയോയും താരം പോസ്റ്റ് ചെയ്തു. വിമാനത്തിനുള്ളിൽ നിന്നുള്ളതായിരുന്നു വിഡിയോ. എല്ലാവരുടെയും ആഗ്രഹ പ്രകാരമാണ് താൻ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതൽ താൻ സംസാരിക്കാൻ ആരംഭിക്കുകയാണെന്നുമാണ് ഉർവശി പറയുന്നത്. 

ഭർത്താവിനും മകനുമൊപ്പമുള്ള അവധി ആഘോഷം കഴിഞ്ഞ് മടങ്ങുകയാണെന്നും താരം പറയുന്നുണ്ട്. മകന് വെക്കേഷനാകുമ്പോൾ നീണ്ട യാത്രപോകാറുണ്ടെന്നും ഇത്തവണ ദുബായിലേക്കാണ് യാത്ര പോയതെന്നുമാണ് ഉർവശി പറയുന്നത്. താരത്തിന്റെ മകനെയും ഭർത്താവിനെയും വീഡിയോയിൽ കാണാം. ഉർവശിയെ സ്വാഗതം ചെയ്തുകൊണ്ട് അനവധി പേർ കമന്റ് ബോക്സിലെത്തിയിട്ടുണ്ട്. അതിനു പിന്നാലെ ദുബായിലെ ഫിഷ് മാർക്കറ്റ് സന്ദർശിച്ച വിഡിയോയും ഉർവശി പങ്കുവച്ചു. ‘ചാൾസ് എന്റർപ്രൈസസ്’ ആണ് ഉർവശിയുടെ അവസാനം റിലീസിനെത്തിയ മലയാള ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച